ഇത്തവണ എല്ലാ കളറും ഉണ്ട്; മുടിയില്‍ പുതിയ പരീക്ഷണം നടത്തി നടി പ്രയാഗ മാര്‍ട്ടിന്‍

66

ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമസുന്ദരിയാണ് നടി പ്രയാഗ മാർട്ടിൻ. ക്യാമറമാനും സംവിധായകനുമായ മാർട്ടിൻ പ്രക്കാട്ടിന്റെ മകളായ പ്രയാഗ ബാലതാരം ആയിട്ടാണ് സിനിമയിൽ എത്തിയത്.

Advertisements

ഉണ്ണി മുകുന്ദൻ നായകൻ ആയ ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെ ആണ് നായികയായി പ്രയാഗ മാർട്ടിൻ വെള്ളിത്തിരയിൽ എത്തിയത്. പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ശേഷമാണ് മലയാളത്തിൽ പ്രയാഗ നായികയായി അരങ്ങേറിയത്. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയിലൂടെ കൂടുതൽ സുപരിചിതയായി.

ഫാഷനിൽ പലപ്പോഴും പ്രയാഗ വ്യത്യസ്തമായ രീതികൾ പരീക്ഷിക്കാറുണ്ട് താരം. തന്റെ മുടിയിലാണ് താരം കൂടുതൽ പരീക്ഷണം നടത്താർ. ഇപ്പോഴിതാ പുതിയ ഹെയർ സ്റ്റൈൽ പരീക്ഷിച്ചിരിക്കുകയാണ് പ്രയാഗ. ഇത്തവണ കുറച്ച് കളർഫുൾ ആണ്. നേരത്തെ വെള്ളയും പച്ചയും നിറമെല്ലാം മുടിയിൽ കളർ ചെയ്തിരുന്നു
പ്രയാഗ.

എന്തായാലും താരത്തിന്റെ പുതിയ ലുക്ക് ആരാധകർക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഇതിന് താഴെ നെഗറ്റീവ് കമന്റ് വന്നെങ്കിലും നടി ഇതൊന്നും മൈൻഡ് ചെയ്യുന്നില്ല. നേരത്തെ വസ്ത്രധാരണയുടെ പേരിൽ പ്രയാഗക്ക് നേരെ വിമർശനം വന്നിരുന്നു. ഇതിനോട് താരം പ്രതികരിക്കുകയും ചെയ്തു.

 

 

Advertisement