‘അയാം സിംഗിൾ നോട്ട് റെഡി ടു മിംഗിൾ’; അമ്മ വീട്ടിൽ കയറ്റില്ല, അതാണ് പ്രധാനമെന്ന് നടി ശിവാനി മേനോൻ

112

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഹാസ്യ പരമ്പരയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പര. ഈ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ ആണ്. അഞ്ചുവർഷം ഒരു വീട് പോലെ ഒപ്പം തന്നെ ഉണ്ടായിരുന്ന ഈ കോമഡി പരമ്പര അവസാനിപ്പിക്കുകയും പിന്നീട് വീണ്ടും തിരിച്ചെത്തുകയും ചെയ്തിരുന്നു.

ഈ പരമ്പരയിലെ കുട്ടിത്താരം ശിവാനി മലയാളികൾക്ക് തങ്ങളുടെ വീട്ടിലെ ഒരു കുട്ടിയെ പോലെയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലതാരങ്ങളിൽ ഒരാളാണ് ശിവാനി. പൊതുവെ ആളുകളോട് നന്നായി സംസാരിക്കുന്ന ഒരു മിടുക്കി കുട്ടിയാണ് ശിവാനി. സോഷ്യൽമീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Advertisements

ഇപ്പോഴിതാ ശിവാനിആദ്യമായി കേന്ദ്ര കഥാപാത്രമായി എത്തുന്ന റാണി എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. തന്റെ ആദ്യ സിനിമയുടെ വിശേഷങ്ങളുമായി താരം പങ്കെടുത്ത അഭിമുഖത്തിൽ റിലേഷൻഷിപ് സ്റ്റാറ്റസിനെ കുറിച്ച് ചോദ്യം വന്നിരുന്നു.

ഇതിനെ കുറിച്ച് താരം വിശദീകരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത് ഗൂഗിളിൽ കൂടുതലും വന്ന സെർച്ച് കീ വേഡുകളിലൊന്ന് ശിവാനിയുടെ റിലേഷൻഷിപ് സ്റ്റാറ്റസ് ആണ്.

ALSO READ- ഇത്തവണ എല്ലാ കളറും ഉണ്ട്; മുടിയില്‍ പുതിയ പരീക്ഷണം നടത്തി നടി പ്രയാഗ മാര്‍ട്ടിന്‍

അതേസമയം തനിക്ക് ഇപ്പോൾ പതിനാറ് വയസ്സായിട്ടേയുള്ളൂ. അതിനിനിയും പത്ത് – പതിനഞ്ച് വർഷമുണ്ടെന്നാണ് ശിവാനി പറയുന്നത്. കൂടാതെ, അമ്മ വീട്ടിൽ കയറ്റില്ലെന്നും താരം പറയുന്നു. നിലവിൽ ‘അയാം സിംഗിൾ നോട്ട് റെഡി ടു മിംഗിൾ’ എന്നാണ് ശിവാനി പറയുന്നത്.

ഇപ്പോൾ ഷൂട്ടിങ് തിരക്കിലാണ്. നല്ല ഹെക്ടിക് ഷൂട്ടുണ്ട്. അതിനിടയിൽ മറ്റൊരാൾക്ക് കൊടുക്കാൻ സമയമില്ല. തന്റെ കാര്യം നോക്കാൻ തന്നെ സമയമില്ലാത്തപ്പോൾ, എങ്ങനെയാണ് മറ്റുള്ളവരെ നോക്കുന്നത് എന്നാണ് മീനാക്ഷിയുടെ ചോദ്യവും.

ഇപ്പോൾ ഒരു ബോയ്ഫ്രണ്ട് വേണം എന്ന ചിന്തയൊന്നും ഇല്ലെന്നും നമ്മളെ മാത്രം സ്നേഹിക്കാൻ ഒരാൾ വേണം എന്ന് തോന്നുമ്പോഴല്ലേ അങ്ങനെ തോന്നുക. തനിക്ക് വേണ്ടുവോളം സ്‌നേഹം തരാൻ തന്റെ അച്ഛനും അമ്മയും ഉണ്ടെന്നാണ് ശിവാനി പറയുന്നത്.ഇനിയും സമയമുണ്ടല്ലോ, പറ്റിയ ആള് വരുമ്പോൾ നോക്കാം എന്നും താൻ ഒറ്റ മകളാണ് എന്നും ശിവാനി പറയുകയാണ്.

ALSO READ- കണ്ണൂര്‍ സ്‌ക്വാഡ്2 ഉണ്ടാവുമോ, ഒടുവില്‍ പ്രേക്ഷകരുടെ സംശയം തീര്‍ത്ത് മറുപടിയുമായി സംവിധായകന്‍ റോബി വര്‍ഗീസ് രാജ്

താൻ ഒന്നും പ്ലാൻ ചെയ്തതല്ല തന്റെ ജീവിതത്തിൽ സംഭവിക്കുന്നത്. ചെറിയ പ്രായം മുതലേ ആങ്കറിങ് ചെയ്യുമായിരുന്നു. അതുവഴിയാണ് ഉപ്പും മുളകും ഷോയിലേക്ക് എത്തിയതെന്നും അന്ന് എട്ടുവയസായിരുന്നു പ്രായമെന്നും ശിവാനി പറയുകയാണ്.

ഒരാഴ്ചത്തേക്ക് എന്ന് പറഞ്ഞ് തുടങ്ങിയ ഷോ ഇപ്പോൾ എട്ട് വർഷം പിന്നിട്ട് നിൽക്കുന്നു. കണ്ണടച്ചു തുറക്കുമ്പോഴേക്കും എട്ട് വർഷം പോയെന്നും സിനിമയിലേക്ക് അവസരം വന്നതും തീർത്തും യാദൃശ്ചികമായിട്ടാണെന്നും പറയുകയാണ് ശിവാനി.

Advertisement