‘എങ്ങനെ സ്‌നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചു’; മയോനിയെ ചേർത്ത് പിടിച്ച് ഗോപി സുന്ദർ; ചിത്രം വൈറൽ

190

അമൃത സുരേഷും ഗോപി സുന്ദറുമായിരുന്നു കുറച്ചുകാലമായി സോഷ്യൽമീഡിയയിൽ താരങ്ങൾ ഇരുവരും പ്രണയം തുറന്നുപറഞ്ഞത് മുതൽ ഇരുവരുടെയും പിന്നാലെയായിരുന്നു സദാചാര വാദികൾ. വിശേഷങ്ങൾ പങ്കിട്ടാലും ചിത്രങ്ങൾ പോസ്റ്റ് ചെയ്താലും ഇരുവർക്കും നേരെ വിമർശകർ പാഞ്ഞെത്തുന്നത് പതിവായിരുന്നു.

അടുത്തകാലത്താണ് ഗോപി സുന്ദറും അമൃതയും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ ആരംഭിച്ചത്. ഇതോടെ ഇരുവർക്കും എതിരെ സോഷ്യൽമീഡിയ ബു ള്ളി യിങ് കൂടി. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ഇവർ തങ്ങളുടെ നിലപാടുമായി മുന്നോട്ട് പോവുകയായിരുന്നു. പിന്നീട് ഇരുവരുടേയും ഒരുമിച്ചുള്ള ച്തിരം കാണാതെ വന്നതോടെ പിരിഞ്ഞെന്ന വാർത്തകളും എത്തി.

Advertisements

ഇതിനിടെ ഗായിക പ്രിയയ്ക്ക് ഒപ്പം ഉള്ള ചിത്രം പങ്കിട്ട ഗോപി സുന്ദറിന് നേരെ ഒരു കൂട്ടര് വിമർശനവുമായി എത്തിയിരുന്നു. ഇതിന് മറുപടിയൊക്കെ താരം നൽകുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും പുതിയൊരു ചിത്രവുമായി എത്തിയ ഗോപി സുന്ദറും പ്രിയയും എത്തിയിരിക്കുകയാണ്. പ്രിയ നായർ എന്ന ഗായികയുടെ സ്റ്റേജ് നെയിം മയോനി എന്നാണ്. ഗോപി സുന്ദറും മയോനിയും വീണ്ടും ഒരുമിച്ച് ഒരു ചിത്രവുമായി എത്തിയതോടെ ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്.

ALSO READ- ‘ഒക്കത്ത് നിന്ന് ഇറക്കിയിട്ട് അധികമായില്ല, അപ്പോഴേക്കും തോളു വരെ ആയി’; അത്ഭുതം പങ്കിട്ട് ആര്യ ബാബു

അടുത്തിടെ സംഗീത പരിപാടികളുമായി ബന്ധപ്പെട്ട് വിദേശത്ത് ആയിരുന്നു ഗോപി സുന്ദർ. ഇവിടെ നിന്നുമുള്ള ഫോട്ടോകൾ പങ്കുവയ്ക്കുന്നതിന്റെ കൂട്ടത്തിലാണ് മയോനിക്ക് ഒപ്പമുള്ള ഫോട്ടോകളും ഉള്ളത്. നേരത്തെ മയോനിക്കൊപ്പം പങ്കുവച്ച ഗോപി സുന്ദറിന്റെ ഫോട്ടോ വൈറൽ ആയതിന് പിന്നാലെയാണ് അത്തരത്തിലൊരു ഫോട്ടോ ഇപ്പോൾ ശ്രദ്ധനേടുന്നത്.


മയോനിയെ ചേർത്തുപിടിച്ചിരിക്കുന്ന ഗോപി സുന്ദറിനെ ഫോട്ടോയിൽ കാണാം. ‘ഞാൻ സ്നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങൾ, എങ്ങനെ സ്‌നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചു.’- മയോനി എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

ALSO READ- കാളിദാസിന്റെ കൈപിടിച്ച് മാളവിക വേദിയിലേക്ക്; വിവാഹനിശ്ചയ മോതിരം കൈമാറുമ്പോൾ കണ്ണുനിറഞ്ഞ് താരപുത്രി; ചിത്രങ്ങൾ വൈറൽ

ഈ ചിത്രത്തിൽ ഗോപി സുന്ദറിനെ മയോനി ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം, മയോനിയും ഗോപിയും പോസ്റ്റിന്റെ കമന്റ് ബോക്‌സ് ഓഫ് ചെയ്തിട്ടിരിക്കുകയാണ്.

ഇപ്പോഴിതാ കാശി ഉൾപ്പടെ ഉള്ള സ്ഥലങ്ങളിൽ ആത്മീയ യാത്രയിലാണ് അമൃത സുരേഷ്. താനിപ്പോൾ ഒരിടവേളയിൽ ആണെന്നും സ്വയം സുഖപ്പെടാൻ വേണ്ടിയാണിത് എന്നും ആണ് അമൃത പറഞ്ഞിരുന്നു. സംഗീതത്തിലെ അതിശയകരമായ നിമിഷങ്ങൾ പങ്കിടാൻ താൻ മടങ്ങി വരും എന്നും അമൃത വ്യക്തമാക്കിയിരുന്നു. പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയത്.

Advertisement