കാവ്യയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടവള്‍, സിനിമ വിട്ട ശേഷം സുജയെ തേടിയെത്തിയത് വലിയ നേട്ടങ്ങള്‍

192

വാണിജ്യ വിജയം നേടിയ ചില സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു സുജാ കാര്‍ത്തിക. നടി എന്നതിലുപരി മികച്ചൊരു നര്‍ത്തകി കൂടിയായിരുന്നു സുജാ കാര്‍ത്തിക. രാജസേനന്‍ സംവിധാനം ചെയ്ത് ജയറാം നായകനായ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെ ആണ് സുജ കാര്‍ത്തിക സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

Advertisements

പിന്നീട് ഏതാണ്ട് ഇരുപതോളം ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ മികച്ച കഥാപാത്രങ്ങളെ സുജ കാര്‍ത്തിക അവതരിപ്പിച്ചു. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. 2010 ലായിരുന്നു രാകേഷ് കൃഷ്ണനുമായിട്ടുള്ള സുജയുടെ വിവാഹം കഴിയുന്നത്. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് സുജാ കാര്‍ത്തിക.

Also Read: ‘എങ്ങനെ സ്‌നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചു’; മയോനിയെ ചേർത്ത് പിടിച്ച് ഗോപി സുന്ദർ; ചിത്രം വൈറൽ

സുരേഷ് ഗോപിയും കാവ്യാ മാധവനും പ്രധാന വേഷത്തിലെത്തിയ നാദിയ കൊല്ലപ്പെട്ട രാത്രിയാണ് സുജാ കാര്‍ത്തിക അഭിനയിച്ച് പുറത്തിറങ്ങിയ അവസാന സിനിമ. 2002 മുതല്‍ സുജാ കാര്‍ത്തിക സിനിമയില്‍ സജീവം ആയിരുന്നു. നായികയായും സഹനടിയായും തിളങ്ങിയ താരം കുടുംബ പ്രേക്ഷകര്‍ക്ക് ഇന്നും മറക്കാനാവാത്ത ചിത്രങ്ങളാണ് സമ്മാനിച്ചത്.

കാവ്യ മാധവന്റെ അടുത്ത സുഹൃത്താണ് സുജ. കാവ്യ നേരിട്ട പല പ്രതിസന്ധി ഘട്ടങ്ങളിലും സുജ കൂടെയുണ്ടായിരുന്നു. ആ സൗഹൃദത്തിന്റെ പേരില്‍ സുജ ഒത്തിരി പഴി കേട്ടിട്ടുണ്ടെങ്കിലും ഇന്നും സുജ കാവ്യയുമായുള്ള ചങ്ങാത്തം നിലനിര്‍ത്തുന്നുണ്ട്.

Also Read: കാളിദാസിന്റെ കൈപിടിച്ച് മാളവിക വേദിയിലേക്ക്; വിവാഹനിശ്ചയ മോതിരം കൈമാറുമ്പോൾ കണ്ണുനിറഞ്ഞ് താരപുത്രി; ചിത്രങ്ങൾ വൈറൽ

വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്ന സുജ കുസാറ്റില്‍ നിന്നും പിഎച്ച്ഡി എടുത്തു. മാതാപിതാക്കള്‍ രണ്ടാളും ഡോക്ടറേറ്റ് നേടിയവരാണ്. പിഎച്ച്ഡി നേടിയ ശേഷം ആംസ്റ്റര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചിരുന്നു. ഇന്ന് ഉയര്‍ന്ന ഉദ്യോഗത്തിലാണ് സുജ.

Advertisement