Home Entertainment Celebrities

ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയത് സൗഭാഗ്യ കാരണമെന്ന് വാര്‍ത്തകള്‍, സത്യാവസ്ഥ തുറന്നുപറഞ്ഞ് അര്‍ജുന്‍ സോമശേഖര്‍

284

മലയാതളികളുടെ ഇഷ്ടദമ്പതികളാണ് അര്‍ജുന്‍ സോമശേഖരനും സൗഭാഗ്യ വെങ്കിടേും. അഭിനേതാവും നര്‍ത്തകനുമാണ് അര്‍ജുന്‍. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെയും രാജാറാമിന്റെയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്‌സ്മാഷ് വിഡിയോകളിലൂടെ ശ്രദ്ധേയയായ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്.

Advertisements

ഒരു കാലത്തു ഡബ്‌സ്മാഷ് ക്വീന്‍ എന്നാണ് സൗഭാഗ്യയെ അറിയപ്പെട്ടിരുന്നത്. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് ദമ്പതികള്‍. ഇരുവരും പങ്കുവെക്കുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.

Also Read: ആ പൃഥ്വിരാജ് ചിത്രം വലിയ പരാജയമായിരുന്നു, 10 വര്‍ഷം കഴിഞ്ഞിട്ടും സിനിമ വരുത്തിവെച്ച കടം തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല, നിര്‍മ്മാതാവ് പറയുന്നു

മലയാള സീരിയല്‍ പ്രേമികളുടെ ഇഷ്ട പരമ്പരകളില്‍ ഒന്നായ ചക്കപ്പഴത്തില്‍ അര്‍ജുന്‍ അഭിനയിച്ചിരുന്നു. സൗഭാഗ്യ കാരണമാണ് അര്‍ജുന്‍ ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയതെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വ്യാജവാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അര്‍ജുന്‍.

സൗഭാഗ്യ അങ്ങനെ ചെയ്തിട്ടില്ലെന്നും തനിക്കും സൗഭാഗ്യയ്ക്കും അറിയാമെന്നും ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയിലുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൊതുവേ ആളുകള്‍ക്ക് ഇഷ്ടമാണെന്നും അവര്‍ക്ക് ഇതിലൂടെ സന്തോഷം കിട്ടുമെങ്കില്‍ കിട്ടട്ടെയെന്നും അര്‍ജുന്‍ പറയുന്നു.

Also Read: മേക്കപ്പ് ചെയ്യാൻ ഏറ്റവും കൂടുതൽ സമയം എടുക്കുന്നത് നയൻതാരയാണ്; അനിഖയുടെ തുറന്ന് പറച്ചിൽ ചർച്ചയാകുന്നു

ഒരിക്കല്‍ അമ്മയുടെ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നം വന്നിരുന്നുവെന്നും അതില്‍ അമ്മ പ്രതികരിച്ചിരുന്നുവെന്നും ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ കുഴപ്പം ഇതാണെന്നും സൗഭാഗ്യ പറയുന്നു. ചില കമന്റുകള്‍ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement