മരയ്ക്കാറില്‍ ലാലേട്ടനോട് ഏറ്റുമുട്ടാന്‍ ആക്ഷന്‍ കിംഗ് അര്‍ജുനും

41

ബഡ്ജറ്റിന്റെ കാര്യത്തില്‍ മാത്രമല്ല താരനിരയുടെ കാര്യത്തിലും ബിഗ് ആണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം.

മോഹന്‍ലാല്‍, പ്രഭു, പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി, നാഗാര്‍ജുന എന്നിവരുടെ പേരാണ് ഉറപ്പിച്ചിരുന്നത്. ഇപ്പോള്‍ ഈ നിരയിലേക്ക് മറ്റൊരാള്‍ കൂടി കടന്നുവന്നിരിക്കുന്നു. തമിഴ് നടന്‍ അര്‍ജുനും ഈ മോഹന്‍ലാല്‍ ചിത്രത്തിലുണ്ടാവും.

Advertisements

സുനില്‍ ഷെട്ടിയും അര്‍ജുനും നേരത്തെ മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട്. സുനില്‍ ഷെട്ടി പ്രിയദര്‍ശന്‍ തന്നെ സംവിധാനം ചെയ്ത കാക്കക്കുയിലിന്റെ ഭാഗമായപ്പോള്‍ അര്‍ജുന്‍ മമ്മൂട്ടിയോടൊപ്പം വന്ദേമാതരം എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. ഇവരുടെ കഥാപാത്രങ്ങളെ കുറിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ സംസാരിച്ചു.

രണ്ടു പേരുടെയും കഥാപാത്രങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടായിരുന്നവരാണ്. എന്നാല്‍ ചരിത്രത്തില്‍ ഇവരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടില്ല. ഇവരുടെ ജീവിതം കുറച്ച് കഥയും ചേര്‍ത്ത് പറയാനുള്ള സ്വാതന്ത്ര്യം എടുക്കുകയാണ് ഞങ്ങള്‍. ഇവരുടെ കഥാപാത്രങ്ങളെ കുറിച്ച് കൂടൂതല്‍ ഇപ്പോള്‍ പറയാനാവില്ല. പ്രിയദര്‍ശന്‍ വ്യക്തമാക്കി.

പുറമേ രാമേശ്വരം, കര്‍ണാടകയിലെ ബദാമി, വാഗമണ്‍ എന്നിവിടങ്ങളില്‍ ചിത്രീകരണം നടക്കും. ചിത്രത്തിലെ നായികയും കേരളത്തിന് പുറത്ത് നിന്നാവും

Advertisement