Home Entertainment

അർജുൻ റെഡ്ഡിയുടെ തമിഴ് ആദിത്യ വർമ്മയുടെ കിടിലൻ ടീസർ വൈറൽ

81

അർജുൻ റെഡ്ഡിയുടെ തമിഴ് പതിപ്പ് ആദിത്യ വർമ്മയുടെ ടീസർ റിലീസ് ചെയ്തു. വിക്രമിന്റെ മകൻ ധ്രുവ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

ഗിരീസായ ആണ് സംവിധാനം. തമിഴകത്തെ മുൻനിര സംവിധായകനായ ബാലയെ ഈ പ്രോജക്ടിൽ നിന്നും നീക്കിയാണ് ചിത്രം ഗിരീസായയെ ഏൽപിക്കുന്നത്.

Advertisements

ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്നതിനിടെയാണ് നിർമ്മാതാക്കളായ ഇ4 എന്റർടെയ്ൻമെന്റ്‌സ് ചിത്രത്തെ കുറിച്ചുള്ള അതൃപ്തി ബാലയെ അറിയിക്കുന്നതും പിന്നീട് അദ്ദേഹം സ്വയം പിന്മാറുന്നതും.

ആദിത്യ വർമ്മയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുൻ ടീസറിനേക്കാൾ മികച്ചതാണ് ഇതെന്നും അർജുൻ റെഡ്ഡിയോട് ചിത്രം നീതി പുലർത്തുന്നുവെന്നും ആരാധകർ പറയുന്നു.

ധ്രുവിന്റെ പ്രകടനം ഗംഭീരമായെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ചിത്രത്തിൽ നായികയായി എത്തിയ മേഘ ചൗധരിയെയും നീക്കിയിരുന്നു.

ഇപ്പോൾ സിനിമയിലെ നായിക ബനിത സന്ധുവാണ്. ഒക്ടോബർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ബനിത. റെയ്‌സ അവതരിപ്പിച്ച കഥാപാത്രമായി തെന്നിന്ത്യൻ നടി പ്രിയ ആനന്ദാണ് സ്‌ക്രീനിലെത്തുക.

Advertisement