ഇതെന്റെ സ്വപ്നം, മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച് അര്‍ജുന്‍ സര്‍ജ

690

മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍. തനിക്ക് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൗത്ത് ഇന്ത്യന്‍ സിനിമാതാരം അര്‍ജുന്‍. ഇത് തന്റെ സ്വപ്‌നപദ്ധതിയാണെന്നും അര്‍ജുന്‍ പറഞ്ഞു.

Advertisements

തന്റെ ആഗ്രഹത്തെ കുറിച്ച് ഏറെ നാളായി മോഹന്‍ലാലുമായി ചര്‍ച്ച ചെയ്യുകയാണ്. എന്നാല്‍ ഉടന്‍ തന്നെ ചിത്രം ചെയ്യില്ലെന്നും ഇതേപ്പറ്റി ആലോചിക്കുന്നുണ്ടെന്നും എന്തായാലും മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യുമെന്നും അര്‍ജുന്‍ പറഞ്ഞു.

Also Read: ഭര്‍ത്താവിനെ ഉപേക്ഷിക്കാനും ജീവിതം അവസാനിപ്പിക്കാനും വരെ തോന്നി, അന്ന് തുണയായത് വായന, ബൈബിള്‍ എനിക്ക് ജീവിതം തിരികെ തന്നു, തുറന്നുപറഞ്ഞ് മോഹിനി

മാര്‍ട്ടിന്‍ എന്ന ധ്രുവ സര്‍ജയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങിനിടെയാണ് തനിക്ക് മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് അര്‍ജുന്‍ തുറന്നുപറഞ്ഞത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ അര്‍ജുനും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ചിരുന്നു.

ഈ ചിത്രത്തിന് ദേശീയ പുരസ്‌കരം ലഭിച്ചിരുന്നു. സിനിമയിലെ അര്‍ജുന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് അര്‍ജുന് വലിയ കൈയ്യടികളാണ് ലഭിച്ചത്. പുതിയ ചിത്രമായ മാര്‍ട്ടിന്റെ കഥ എഴുതിയത് അര്‍ജുനാണ്.

ഫെബ്രുവരി 23നായിരുന്നു ചിത്രത്തിന്റെ ടീസര്‍ പ്രീമിയര്‍ നടത്തിയത്. പരിപാടിയില്‍ അര്‍ജുനും സംവിധായകന്‍ റാം ലക്ഷ്മണയും പങ്കെടുത്തിരുന്നു. അതേസമയം ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Advertisement