ഫോണ്‍ ഉപയോഗിക്കാനറിയവുന്നവരല്ലേ മക്കളും മരുമക്കളും, കാണാനോ വരുന്നില്ലെങ്കിലും ഒന്നു വിളിച്ചൂടേ, തന്റെ സങ്കടം പറഞ്ഞ് മല്ലിക സുകുമാരന്‍

1325

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബം ആണ് നടന്‍ സുകുമാരന്റേത്. സുകുമാരന്‍ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്.

Advertisements

സിനിമയിലും സീരിയലുകളിലും എത്തി വര്‍ഷങ്ങള്‍ ആയിട്ടും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരന്‍. തിരക്കു കള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരന്‍ പങ്കുവെക്കാറുണ്ട്.

Also Read: ഇതെന്റെ സ്വപ്നം, മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച് അര്‍ജുന്‍ സര്‍ജ

മക്കള്‍ സിനിമയിലും, മരുമക്കള്‍ ബിസിനസ്സിലും സജീവ സാന്നിധ്യമാണ്. മരുമക്കളായ പൂര്‍ണ്ണിമയെയും സുപ്രിയയെയും പറ്റി മല്ലിക സുകുമാരന്‍ എപ്പോഴും സംസാരിക്കാറുണ്ട്. സിനിമാതിരക്കുകള്‍ കാരണം മക്കളെ തനിക്ക് വല്ലപ്പോഴും മാത്രമേ കാണാന്‍ കഴിയാറുള്ളൂവെന്ന് മല്ലിക പറയുന്നു.

മക്കള്‍ പ്രശ്‌സതരായ താരങ്ങളായതുകൊണ്ട് താന്‍ ഭാഗ്യവതിയാണെന്ന് പലരും പറയാറുണ്ട്. സുകുവേട്ടന്‍ മരിച്ചതിന് ശേഷം വളരെ കഷ്ടപ്പെട്ടാണ് താന്‍ അവരെ വളര്‍ത്തിയത്. അമ്മയുടെ കടമ താന്‍ ഇതുവരെ വളരെ ഭംഗിയായി തന്നെ ചെയ്തുവെന്നും രണ്ടുപേര്‍ക്കും തന്നോട് വലിയ സ്‌നേഹമാണെന്നും മല്ലിക പറയുന്നു.

Also Read: അവസരം ചോദിച്ച് ഇതുവരെ ചെന്നിട്ടില്ല, സിനിമ എന്നെ തേടിയെത്തി, മരിക്കും വരെ കടപ്പാടും സ്‌നേഹവുമുണ്ടെന്ന് പൊന്നമ്മ ബാബു

പിള്ളേര്‍ എന്നെ വിളിച്ചില്ലെങ്കില്‍ തനിക്ക് വലിയ സങ്കടമാണ്. എവിടെ പോയാലും പ്രശ്‌നമില്ല, ലോകത്തെവിടെയാണെങ്കിലും ഫോണ്‍ ഉപയോഗിക്കുന്ന മക്കള്‍ക്കും മരുമക്കള്‍ക്കും തന്നെ വിളിച്ചൂടെയെന്നും അവര്‍ വിളിക്കാത്തത് കൊണ്ട് താന്‍ അവരോട് പിണക്കത്തിലാണെന്നും മല്ലിക പറയുന്നു.

Advertisement