മക്കളുടെ തീരുമാനമല്ലേ എല്ലാം, കല്യാണി ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല, അഭിമാനം തോന്നുന്നു, പ്രണവിനെയും കല്യാണിയെയും കുറിച്ചുള്ള പുതിയ സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്‍

72888

ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളാണ് മലയാളിയായ സൂപ്പര്‍ സംവിധായകന്‍ പ്രിയദര്‍ശന്‍. മലയാളത്തിലും ബോളിവുഡിലും തമിഴിലും എല്ലാം അദ്ദേഹം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയിട്ടുണ്ട്.

വര്‍ഷങ്ങളായി സിനിമാ സംവിധാന രംഗത്ത് സജീവമായിട്ടുള്ള പ്രിയദര്‍ശന്‍ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകന്‍ ആക്കിയാണ് ഏറ്റവും കൂടുതല്‍ സിനിമകള്‍ ഒരുക്കിയിട്ടുള്ളത്. അവയില്‍ കൂടുതലും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു.

Advertisements

എന്നാല്‍ ഈ കൂട്ടുകെട്ടില്‍ പരാജയ സിനിമകളും പിറന്നിരുന്നു. അടുത്തിടെ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ വലിയ പരാജയമായി മാറിയ ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും പോലെ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് കല്യാണിയും പ്രണവും.

Also Read: ഫോണ്‍ ഉപയോഗിക്കാനറിയവുന്നവരല്ലേ മക്കളും മരുമക്കളും, കാണാനോ വരുന്നില്ലെങ്കിലും ഒന്നു വിളിച്ചൂടേ, തന്റെ സങ്കടം പറഞ്ഞ് മല്ലിക സുകുമാരന്‍

കല്യാണിക്കും പ്രണവിനും ലഭിച്ച ഒരു അവാര്‍ഡ് വാങ്ങാന്‍ പ്രിയനും മോഹന്‍ലാലും ആണ് എത്തിയത്. കുറേ മുമ്പു് നടന്ന ആ അവാര്‍ഡ് ദാന ചടങ്ങിന്റെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. ഹൃദയം എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ് ലഭിച്ചത്.

സത്യന്‍ അന്തിക്കാടായിരുന്നു അവാര്‍ഡ് നല്‍കാനായി വേദിയില്‍ എത്തിയത്. അടുത്ത സുഹൃത്ത് ശ്രീനിവാസന്റെ മകന്‍ വിനീത് സംവിധാനം ചെയ്ത ചിത്രത്തിലാണ് കല്യാണിയും പ്രണവും ഒന്നിച്ച് അഭിനയിച്ചതെന്നും മൊത്തത്തില്‍ ഒരു കുടുംബ സദസാണ് ഇതെന്നുമായിരുന്നു സത്യന്‍ അന്തിക്കാട് പറഞ്ഞത്.

Also Read: ഇതെന്റെ സ്വപ്നം, മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച് അര്‍ജുന്‍ സര്‍ജ

അഭിമാനമുള്ള അച്ഛന്മാരായിട്ടാണ് താനും മോഹന്‍ലാലും ഇന്ന് വേദിയില്‍ നില്‍ക്കുന്നതെന്നും ഇങ്ങനൊരു മുഹൂര്‍ത്തം ജീവിതത്തില്‍ ആദ്യമാണെന്നും ഇതിനപ്പുറം ഒരു വേദി ഇനി തനിക്കും മോഹന്‍ലാലിനും പങ്കിടാനില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

ഞങ്ങളെ പോലെ തന്നെ മക്കളും യാദൃശ്ചികമായാണ് സിനിമയില്‍ എത്തിയതെന്നും ഇരുവരും ഒന്നിച്ച് അഭിനയിച്ചത് പ്രിയസുഹൃത്തിന്റെ മകന്‍ വിനീതിന്റെ ചിത്രത്തിലായതിനാല്‍ ഒത്തിരി സന്തോഷം തോന്നുന്നുവെന്നും പ്രിയദര്‍ശന്‍ പറയുന്നു.

Advertisement