പണം തരാതെ ശരീരത്തില്‍ തുറിച്ച് നോക്കിയതാണോ നിങ്ങടെ പ്രശ്‌നം: നടി വിദ്യാബാലനെ അപമാനിച്ച് സൈനികന്‍

27

മുംബൈ: ഒരു സൈനികനില്‍ നിന്നും മുമ്പ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ നടി വിദ്യാബാലനെ അപമാനിച്ച് മറ്റൊരു സൈനികന്‍. ‘പണം കൊടുക്കാതെ ശരീരത്തിലേക്ക് തുറിച്ച് നോക്കിയതാണോ തന്റെ പ്രശ്‌നം’ എന്നാണ് സൈനികന്റെ ചോദ്യം.

Advertisements

‘മീ ടൂ’ ക്യാംപെയിനില്‍ പങ്കുചേര്‍ന്ന് ഹോളിവുഡ് താരങ്ങള്‍ മുതല്‍ പെണ്‍കുട്ടികളെല്ലാം തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നു പറയുന്നതിനിടെയാണ് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് വിദ്യാബാലനെ അധിക്ഷേപിച്ച് സൈനികന്‍ രംഗത്തെത്തിയത്.

സിനിമയില്‍ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിദ്യാ ബാലന്റെ ശരീരത്തില്‍ തുറിച്ച് നോക്കിയാല്‍ എന്താണ് പ്രശ്‌നമെന്നും കാശ് കൊടുക്കാതെ നോക്കുന്നതാണോ പ്രശ്‌നമെന്നുമായിരുന്നു ഒരു സൈനികന്റെ ചോദ്യം.

പണം കൊടുക്കാതെ നോക്കി എന്നതാണ് അവരുടെ പ്രശ്‌നമെങ്കില്‍ അവര്‍ക്ക് അയാളോട് പണം ചോദിക്കാമായിരുന്നു എന്നാണ് സൈനികന്‍ പറയുന്നത്.

ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സൈനികന്‍ വിദ്യാ ബാലന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. യൂത്ത് ബിജെപി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

Advertisement