ഗ്ലാമറസ് ലുക്കില്‍ ആര്‍ഷ ബൈജു, വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍, ബോള്‍ഡ് ലുക്കിനെ അഭിനന്ദിച്ച് സിനിമാതാരങ്ങള്‍

262

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് എന്ന വിനീത് ശ്രീനിവാസന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിലൂടെ ആരാദകരുടെ മനസിലിടം പിടിച്ച നടിയാണ് ആര്‍ഷ. കുതന്ത്രങ്ങളില്‍ വിനീത് ശ്രീനിവാസനെ വെല്ലുന്ന കഥാപാത്രമായിരുന്നു ഈ ചിത്രത്തില്‍ ആര്‍ഷ മനോഹരമാക്കിയത്.

Advertisements

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് ആര്‍ഷ സിനിമാരംഗത്തെത്തിയത്. കരിക്ക് ഫ്‌ളിക് മിനി സീരിസായ ആവേറേജ് അമ്പിളിയില്‍ ആര്‍ഷയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇന്ന് മലയാള സിനിമയിലെ യുവനടിമാരില്‍ ഒരാളായി തിളങ്ങുകയാണ് താരം.

Also Read: ഒരേ പോലുള്ള ഷര്‍ട്ടുകള്‍ ധരിച്ച് വിജയിയും കമല്‍ഹാസനും ലോകേഷും, വൈറലായി ചിത്രം

ഇപ്പോഴിതാ ആര്‍ഷയുടെ ഒരു ഫോട്ടോഷൂട്ടാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. മോഡേണ്‍ വേഷത്തിലാണ് ആര്‍ഷ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചെയ്ത സിനിമകളിലെല്ലാം വളരെ ലാളിത്വമുള്ള വേഷങ്ങളിലായിരുന്നു ആര്‍ഷ എത്തിയത്.

അതുകൊണ്ട് തന്നെ ഗ്ലാമറസ് ലുക്കിലുള്ള പുതിയ ഫോട്ടോഷൂട്ട് ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുകയാണ്. വെള്ളനിറത്തിലുള്ള ടോപ്പാണ് ആര്‍ഷ ധരിച്ചിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ ടീസര്‍ പോലെയുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Also Read: ലിയോയുടെ സെക്കന്‍ഡ് ഹാഫ് ലാഗ് ആണെന്ന് പ്രതികരണം, അംഗീകരിക്കുന്നുവെന്ന് ലോകേഷ് കനകരാജ്, ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് നിര്‍മ്മാതാവ്

ആര്‍ഷയുടെ പുതിയ ബോള്‍ഡ് ലുക്കിനെ നടന്‍ വിനയ് ഫോര്‍ട്ട്, നടി മമിത ബൈജു തുടങ്ങി നിരവധി പേരാണ് അഭിനന്ദിച്ചത്. ആര്‍ഷയുടെ ഫോട്ടോഷൂട്ടിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഉടന്‍ എത്തുമെന്നാണ് കരുതുന്നത്.

Advertisement