Home Entertainment

ഇല്ലാക്കഥകളിൽ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ലാ ജീവിത മാർഗ്ഗം കണ്ടെത്തേണ്ടത്; മീര ജാസ്മിനെ വിവാഹം കഴിച്ചെന്ന വാർത്തയ്ക്കെതിരേ ആഞ്ഞടിച്ച് അരുൺ ഗോപി

53

സംവിധായകൻ അരുൺ ഗോപിയും നടി മീര ജാസ്മിനും ഒരുമിച്ചുള്ള ചിത്രം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. മീരയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രം അരുൺ ഗോപി തന്നെയാണ് ഫേയ്സ്ബുക്കിലൂടെ പങ്കുവെച്ചത്.

ഇതിന് പിന്നാലെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. താരം തിരിച്ചുവിന് ഒരുങ്ങുന്നതായി വാർത്തകൾ പ്രചരിക്കാനും തുടങ്ങി.

Advertisements

എന്നാൽ അതിനൊപ്പം ചില ഓൺലൈൻ വെബ്സൈറ്റുകൾ ഇരുവരേയും കുറിച്ച് വ്യാജ വാർത്തകളും പ്രചരിപ്പിച്ചു.

മീര ജാസ്മിൻ വിവാഹ മോചിതയായെന്നും അരുണുമായുള്ള വിവാഹം കഴിഞ്ഞെന്നുമാണ് വാർത്തകൾ വന്നത്.

ഇതിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അരുൺഗോപി. ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവെക്കാൻ കഴിയാത്ത ലോകമായി മാറുകയാണോ നമ്മുടേത് എന്നാണ് അരുൺ ചോദിക്കുന്നത്.

ആണായാലും പെണ്ണായാലും ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേർത്തുപിടിക്കുമെന്നും അരുൺ വ്യക്തമാക്കി.

കൂടാതെ പാർവതിയുടെ പുതിയ ചിത്രത്തിന് പരോക്ഷപിന്തുണ നൽകുന്നുമുണ്ട് സംവിധായകൻ. പെൺകുട്ടികൾ പറന്നു ഉയരുന്ന നാടാണിത് ‘ഉയരെ’ അങ്ങനെ ഉയരട്ടെ!’ എന്നാണ് അരുൺ ഗോപി കുറിക്കുന്നത്.

അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

നമസ്‌കാരം
എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാൻ പറ്റാത്ത ലോകം ആകുകയാണോ ഇത്?

എല്ലാർക്കും ജീവിക്കണം ഇല്ലാകഥകളിൽ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ലാ ജീവിത മാർഗ്ഗം കണ്ടെത്തേണ്ടത് ഇത്തരം ഓൺലൈൻ സൈറ്റുകളിൽ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അർത്ഥം അറിയാൻ പാടില്ല എന്നൊരു നിർബന്ധം കൊണ്ടുനടക്കരുത്.

ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേർത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണ് ആയാലും കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല സൗഹൃദങ്ങൾ പറന്നുയരട്ടെ പെൺകുട്ടികൾ പറന്നു ഉയരുന്ന നാടാണിത് ‘ഉയരെ’ അങ്ങനെ ഉയരട്ടെ

Advertisement