ബിഗ് ബോസിനോട് ഇഷ്ടമില്ല; സമയമുണ്ടെങ്കിൽ പുതിയ സീസൺ കാണും; കാത്തിരിക്കുന്നൊന്നുമില്ല; പ്രേക്ഷകർ വ്യക്തിപരമായി എടുക്കുന്നത് താൽപര്യമില്ല: ആര്യ ബാബു

720

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയും ആവതാരകയും ഒക്കെയായി മാറിയ താരമാണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ആണ് ആര്യ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്.

പിന്നീട് ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർത്ഥിയായി എത്തിയതോടെ നടിക്ക് ആരാധകർ ഏറെയായി. ഈ ഷോയുലൂടെ ആണ് താരത്തിന്റെ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അടുത്ത് അറിഞ്ഞതും. ഇപ്പോൾ നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരകയാണ് ആര്യ.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് ആര്യ. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ പലപ്പോഴും ആര്യ തുറന്ന് പറയാറുണ്ട്. തന്റെ പ്രണയം തകർന്നതും വിഷാദത്തിൽ ആയതിനെ കുറിച്ചുമൊക്കെ ആര്യ പറഞ്ഞിരുന്നു. താൻ ബഡായി ബംഗ്ലാവിൽ പക്വതയില്ലാത്ത കഥാപാത്രം ചെയ്തതിന്റെ പേരിൽ പല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും ആര്യ പറഞ്ഞിരുന്നു.

ALSO READ- ‘ബ്രഹ്‌മപുരത്ത് എന്തെങ്കിലും ചെയ്യേണ്ടേ’? ചോദ്യം മാത്രമല്ല, മെഡിക്കൽ സംഘത്തെ തന്നെ അയച്ച് മമ്മൂട്ടി; താരത്തിന്റെ ജനസേവനത്തെ കുറിച്ച് തുറന്നകുറിപ്പ് വൈറൽ

ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണെങ്കിലും തനിക്ക് മുൻപ് ബിഗ് ബോസിനോട് വലിയ ഇഷ്ടം ഉണ്ടായിരുന്നെങ്കിലും അതിപ്പോൾ നഷ്ടപ്പെട്ടുവെന്നാണ് ആര്യ പറയുന്നത്. കൗമുദി മൂവിസിനോടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

സൽമാൻ ഖാനെ പോലെ അവതാരകനായ മോഹൻലാൽ മാറിയാൽ അദ്ദേഹത്തിന്റെ വീട് വരെ ആളുകൾ കത്തിച്ചേക്കുമെന്നും ആര്യ പറയുന്നു. ‘പണ്ട് ബിഗ് ബോസിനോട് ഉണ്ടായിരുന്ന ഇഷ്ടമൊന്നും ഇപ്പോഴെനിക്കില്ല. കാരണം അറിയില്ല. മലയാളം ബിഗ് ബോസാണ് എന്റെ പ്രധാന വിഷയം. ആളുകൾ അതിനെ കാണുന്ന രീതിയാണ് പ്രശ്നം.’- എന്നും ആര്യ അഭിപ്രായപ്പെടുന്നു.

ALSO READ- മമ്മൂട്ടിക്ക് താൻ തീരുമാനിച്ച ലുക്ക് മറ്റൊരു സംവിധായകൻ അടിച്ചുമാറ്റി, ജോഷിക്ക് വാശിയായി, മമ്മൂട്ടി പോലുമറിയാതെ ജോഷി തന്റെ ആ വാശി തീർത്തത് ഇങ്ങനെ

ബിഗ് ബോസ് എല്ലാവരും വളരെ വ്യക്തിപരമായി എടുക്കുകയാണ്. പിന്നെ പുറത്ത് ഇത് വലിയൊരു ബിസിനസായി മാറി. ചാനലിനെയോ ഷോയെ കുറിച്ചോ അല്ല ഞാൻ പറയുന്നത്. എത്രയോ വർഷമായി ഇതിങ്ങനെ നടക്കുന്നുണ്ട്. പക്ഷേ ഇത് നല്ലൊരു മാർക്കറ്റായി നമ്മുടെ ആളുകൾ മാറ്റിയെന്നും ആര്യ തുറന്നടിക്കുന്നു.

ഇപ്പോൾ പിആർ വർക്കുകൾ, യൂട്യൂബ് ചാനലുകൾ തുടങ്ങി വലിയൊരു മാർക്കറ്റായി ബിഗ് ബോസ് മാറി. ഷോ യിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ആളുകൾ ബിഗ് ബോസിൽ പോയാൽ തരംഗമായി മാറാൻ പറ്റുമെന്ന് അറിയാം. അതിനുള്ളതെല്ലാം സെറ്റ് ചെയ്തിട്ടാണ് പോകുന്നത്. അങ്ങനെ പബ്ലിസിറ്റി നേടിയവർ ഒരുപാടാണെന്നും ആര്യ പറയുന്നു.

ഈ കാരണങ്ങൾ കൊണ്ടുതന്നെ പുതിയ സീസൺ സമയമുണ്ടെങ്കിൽ കാണും. അതിനായി കാത്തിരിക്കുന്നില്ലെന്നും ആര്യ തുറന്നുപറയുന്നു. ബിഗ്ബോസ് ഷോ കാരണം തനിക്ക് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായില്ലെന്നാണ് മുൻപ് താരം തുറന്നുപറഞ്ഞിരുന്നത്. താൻ റിയാലിറ്റി ഷോയ്ക്ക് മുമ്പ് എങ്ങനെയായിരുന്നോ അത് തന്നെയാണിപ്പോഴും എന്നായിരുന്നു ആര്യയുടെ വാക്കുകൾ.

Advertisement