ആര്യയും വീണയും വഴക്കിട്ട് പിരിഞ്ഞു, ആര്യയുടെ സഹോദരിയുടെ വിവാഹത്തിന് വീണ നായർ വരാത്തതിന് കാരണം പിണക്കമെന്നും സോഷ്യൽമീഡിയ; മറുപടിയുമായി ആര്യയും വീണയും

1282

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരമ്പരയിലൂടെയും വിവിധ ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന ആര്യക്ക് നിരവധി ആരാധകരുമുണ്ട്. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രശസ്തയാകുന്നത്. ബഡായി ബംഗ്ലാവിൽ രമേഷ് പിഷാരടിയുടെ ഭാര്യയായുള്ള ഹാസ്യവേഷമാണ് ആര്യക്ക് ജനശ്രദ്ധ നേടിക്കൊടുത്തത്.

നിരവധി സിനിമകളിലും ആര്യ സഹനടിയായി വേഷമിട്ടിട്ടുമുണ്ട്. ലൈലാ ഓ ലൈല, ഒരു സെക്കൻഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, പാവ, പ്രേതം, തോപ്പിൽ ജോപ്പൻ, അലമാര, ഉറിയടി, ഉൾട്ട എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് താരം.

Advertisements

നിരവധി ടെലിവിഷൻ ഷോകളുടെ അവതാരകയായും ആര്യ ശ്രദ്ധ നേടി. മുൻപ് അനേകം സീരിയലുകളിലും ആര്യ പ്രധാന കഥാപാത്രമായി വേഷമിട്ടിട്ടുണ്ട്. ആര്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് വീണ നായർ. ടെലിവിഷൻ രംഗത്ത് സജീവമായിരുന്ന ഇരുവരും തുടക്കം തൊട്ടെ പരിചയത്തിലായിരുന്നു എങ്കിലും അടുത്ത സുഹൃത്തുക്കളായത് ബിഗ് ബോസ് ഷോയിലൂടെയായിരുന്നു. ബിഗ് ബോസ് സീസൺ 2 യിലെ മത്സരാർത്ഥികളായിരുന്ന രണ്ട് പേരും പുറത്തിറങ്ങിയ ശേഷവും സുഹൃദ്ബന്ധം ദൃഢമായി തുടരുകയായിരുന്നു.

ALSO READ- നിന്നിൽ നിന്നും കണ്ണെടുക്കാനാകുന്നില്ല, സജിനെ ചേർത്ത് പിടിച്ച് ഷഫ്ന;നിങ്ങളുടെ പ്രണയം കണ്ടാൽ ആർക്കായാലും അസൂയ തോന്നിപ്പോകും എന്ന് ആരാധകർ, ചിത്രങ്ങൾ വൈറൽ

സോഷ്യൽ മീഡിയയുടെ ചില പ്രചാരണങ്ങളോട് പ്രതികരിച്ചാണ് ഇപ്പോൾ ആര്യ ബാബുവും വീണ നായരും രംഗത്തെത്തിയിരിക്കുന്നത്. മുമ്പും തങ്ങളെ സംബന്ധിച്ച് എന്ത് ഗോസിപ്പ് വന്നാലും ഇരുവരും ഉടനടി പ്രതികരിയ്ക്കുന്ന പ്രകൃതമാണ് ഇരുവരുടേതും. അത്തരത്തിൽ തങ്ങളെ സംബന്ധിച്ച് വന്ന ഒരു വ്യാജ വാർത്തയോട് കളിയാക്കും വിധമാണ് ഇരുവരും പ്രതികരിച്ചിരിക്കുന്നത്. ഇത് പങ്കുവച്ചുകൊണ്ട് വീണയും പിന്തുണ അറിയിച്ചിരിക്കുകയാണ്.

ആര്യയും വീണയും വഴക്കിട്ട് പിരിഞ്ഞു. ആര്യയുടെ സഹോദരിയുടെ വിവാഹത്തിന് വീണ പങ്കെടുക്കാതിരുന്നത് ഇരുവരുടേയും വഴക്ക് കാരണമാണ്. രണ്ട് പേർക്കും ഇടയിൽ എന്താണ് സഭംവിച്ചത് എന്നറിയാം എന്നൊക്കെ പറഞ്ഞാണ് ചില യൂട്യബ് ചാനലുകളിൽ വാർത്ത വന്നിരിക്കുന്നത്.

ALSO READ- ആരാണ് ആ ഇത്ത? സോഷ്യൽമീഡിയയിലൂടെ പ്രേക്ഷകർ അന്വേഷിച്ച ആളിത് തന്നെയോ? ആരാധികയുടെ വീട്ടിൽ പോയി സർപ്രൈസ് കൊടുത്ത് ഡോ. റോബിൻ

ഇത്തരത്തിൽ വലിയ ഹൈപ്പോടെ വന്ന വാർത്ത ആര്യ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഷെയർ ചെയ്യുകയും ചെയ്തു. ‘ശ്ശെടാ എന്നിട്ട് ഞാൻ ഇതുവരെ അറിഞ്ഞില്ലല്ലോ. ഹൊ ഈ ഓൺലൈൻ ന്യൂസുകാര് ഇല്ലെങ്കിൽ നമ്മൾ എന്തോ ചെയ്തേനെ. നീ ഇത് വല്ലതും അറിഞ്ഞോ വീണാ’ എന്ന് ചോദിച്ചുകൊണ്ട് ആണ് ആര്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി.

പൊട്ടി ചിരിയ്ക്കുന്ന ഇമോജിയ്ക്കൊപ്പം ആര്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വീണയും പങ്കുവച്ചിരിക്കുകയാണ്. ആര്യയുടെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതെ പോയതിന്റെ നിരാശ മറ്റൊരു സ്റ്റോറിയിലൂടെ വീണ അറിയിച്ചിട്ടുണ്ട്. ഉടൻ കാണും എന്ന് പ്രതീക്ഷിയ്ക്കുന്നു എന്നാണ് ഈ കുറിപ്പിൽ പറയുന്നത്.

Advertisement