ആരാണ് ആ ഇത്ത? സോഷ്യൽമീഡിയയിലൂടെ പ്രേക്ഷകർ അന്വേഷിച്ച ആളിത് തന്നെയോ? ആരാധികയുടെ വീട്ടിൽ പോയി സർപ്രൈസ് കൊടുത്ത് ഡോ. റോബിൻ

243

മിനി സ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം പതിപ്പിന്റെ നാലാമത്തെ സീസൺ അടുത്തിടെ ആണ് അവസാനിച്ചത്. ബിഗ് ബോസിന് അവസാനം ആയെങ്കിലും ബിഗ് ബോസ് തീർത്ത ഓളവും ആരവവും ഒന്നും ഇതുവരേയും കെട്ടടങ്ങിയിട്ടില്ല.

താരങ്ങളുടെ അഭിമുഖങ്ങളിലൂടേയും തുറന്നു പറച്ചിലുകളിലൂടേയും ബിഗ് ബോസ് ആവേശം നിലനിർത്തി പോവുകയാണ്. നാടകീയമായ രംഗങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിലൂടെ താരമായി മാറിയവരിൽ ഒരാളാണ് ഡോക്ടർ റോബിൻ എന്ന റോബിൻ രാധാകൃഷ്ണൻ.

Advertisements

ബിഗ് ബോസിലേക്ക് എത്തുമ്പോൾ റോബിനെ കുറിച്ച് പലർക്കും അറിയില്ലായിരുന്നു. എന്നാൽ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് റോബിൻ. അമ്പരപ്പിക്കുന്ന ആരാധക പിന്തുണ ഉള്ള താരമാണിന്ന് റോബിൻ. റോബിന്റെ ആരാധകരിൽ വലിയൊരു പങ്കും സ്ത്രീകളാണ്.

ALSO READ- അമൃതയ്ക്കും എനിക്കും സന്തോഷത്തോടെ ജീവിക്കണം; അത് മറ്റൊരാളെ ബാധിക്കാൻ പാടില്ല; ഒടുവിൽ തുറന്ന് പറച്ചിലുമായി ഗോപി സുന്ദർ

ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഉദ്ഘാടനവും സിനിമ ചർച്ചകളുമൊക്കെയായി വലിയ തിരക്കിലാണ് റോബിൻ. ബിഗ് ബോസിൽ നിന്ന് പുറത്ത് ഇറങ്ങിയ റോബിനെ തേടിയെത്തിയത് നിരവധി സിനിമ അവസരങ്ങളാണ്. ഇപ്പോൾ സംവിധായകൻ പ്രിയദർശനൊപ്പമുള്ള വീഡിയോയും ചിത്രവും പങ്കുവച്ചിരിക്കുകയാണ് റോബിൻ. പ്രിയദർശനും ബാദുഷയ്ക്കുമൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെയാണ് റോബിൻ പങ്കുവച്ചത്.

റോബിൻ വളരെ സജീവമായി തന്നെ ഉദ്ഘാടന വേദികളിലും എത്താറുണ്ട്. നിരവധി ഉദ്ഘാടനങ്ങളാണ് ഇതിനോടകം തന്നെ ഡോക്ടർ റോബിൻ നിർവ്വഹിച്ചിട്ടുള്ളത്. ഓരോ സ്ഥലങ്ങളിലും ഉദ്ഘാടനത്തിന് എത്തുമ്പോൾ പതിനായിരക്കണക്കിന് ആരാധകരും താരത്തെ കാണാനായി എത്തുന്നുണ്ട്.

ഇപ്പോഴിതാ റോബിൻ തന്റെ പ്രിയപ്പെട്ട ആരാധികയ്ക്ക് കൊടുത്ത ഒരു സർപ്രൈസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കോഴിക്കോട് ഉദ്ഘാടനത്തിനായി റോബിൻ എത്തുന്നുണ്ടെന്ന് അറിഞ്ഞ് എയർപോർട്ടിൽ കാത്തു നിന്ന ആരാധികക്ക് ഒപ്പം നിന്ന് റോബിൻ ചിത്രങ്ങൾ എടുത്തിരുന്നു. ആ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ എത്തിയതോടെ റോബിനൊപ്പമുള്ള ഇത്ത ആരാണ്? ആ ഉമ്മ ആരാണ്? എന്നൊക്കെ ചോദിച്ച് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു.

ALSO READ- ‘മനീഷ കൊയ്രാളയ്ക്ക് വേണ്ടി രാജീവ് ഐശ്വര്യ റായിയെ ഉപേക്ഷിച്ചു’; ഓരോ മാസം ഓരോരുത്തരുടെ കൂടെയാണല്ലോ മനീഷയെന്ന് ഐശ്വര്യ; ആരാണിവൾ എന്ന് തിരിച്ചടിച്ച് മനീഷയും; പോരിന്റെ കഥ ഇങ്ങനെ

എടപ്പാളിൽ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ തന്നെ എയർപ്പോട്ടിൽ കാത്ത് നിന്ന് സ്വീകരിച്ച ആ ഇത്ത റോബിനെ വീട്ടിൽ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചിരുന്നു. ആ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിക്കാൻ എത്തിയതാണിപ്പോൾ റോബിൻ. ഡോക്ടർ വീട്ടിൽ എത്തിയപ്പോഴെ വളരെ സന്തോഷത്തോടെയാണ് ആ ഇത്ത വീട്ടിലേക്ക് സ്വീകരിച്ചത്. വീട്ടിൽ എല്ലാവരുമായി വിശേഷങ്ങൾ പങ്കുവെച്ചും ഭക്ഷണം കഴിച്ച ശേഷമാണ് അവിടെ നിന്നും പിരിഞ്ഞത്.

അതേസമയം, പ്രമുഖ നിർമ്മാതാവ് സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിലൂടെ ് റോബിൻ സിനിമ രംഗത്തേക്ക് അരങ്ങേറുകയാണ്. എസ്ടികെ ഫ്രെയിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ ചലച്ചിത്രമാണ്. ‘ഡോ. റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിക്കും. തീർച്ഛയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദ വ്യവസായത്തിന് മുൻപോട്ട് പോകാനാവൂ’,-സന്തോഷ് ടി കുരുവിള റോബിനെ കുറിച്ച് പറഞ്ഞതിങ്ങനെ.

Advertisement