അമൃതയ്ക്കും എനിക്കും സന്തോഷത്തോടെ ജീവിക്കണം; അത് മറ്റൊരാളെ ബാധിക്കാൻ പാടില്ല; ഒടുവിൽ തുറന്ന് പറച്ചിലുമായി ഗോപി സുന്ദർ

3125

സെലിബ്രിറ്റികളായ അമൃത സുരേഷും ഗോപി സുന്ദറും പ്രണയത്തിലായതിന് ശേഷം സമാധാനമില്ലാതെ ആയത് സോഷ്യൽമീഡിയയിലെ കമന്റ് ചെയ്യുന്നവർക്കാണ്. രണ്ടുപേരുടേയും സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് താഴെ ഡീഗ്രേഡിങും വിമർശനവുമായി ഒരു കൂട്ടരെത്തുമ്പോൾ മറ്റൊരു കൂട്ടർ താരങ്ങൾക്ക് പിന്തുണയുമായി എത്തുന്നതും പതിവാണ്. എന്നാൽ ആരെന്ത് പറഞ്ഞാലും തങ്ങളുടെ ജീവിതത്തെ അത് ബാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗോപി സുന്ദറും അമൃത സുരേഷും.

മേയ് മാസത്തിലായിരുന്നു തങ്ങൾ പ്രണയത്തിലാണെന്ന വാർത്ത അമൃതയും ഗോപിയും പുറത്ത് വിട്ടത്. ഗായികയ്ക്കും സംഗീത സംവിധായകനും ആരാധകരിൽ നിന്നും സിനിമാ-സംഗീത ലോകത്തു നിന്നും ആശംസകളുമായി നിരവധി പേർ എത്തിയിരുന്നു. ഗോപി സുന്ദറുമായി പ്രണയത്തിലാകും മുമ്പ് നേരത്തെ നടൻ ബാലയെ അമൃത വിവാഹം കഴിച്ചിരുന്നു. ഇരുവർക്കും ഒരു മകളുമുണ്ട്.

Advertisements

എന്നാൽ അമൃതയും ബാലയും പിരിയുകയായിരുന്നു. നേരത്തെ ഗായിക അഭയഹിരൺമയിയുമായി പ്രണയത്തിലായിരുന്നു ഗോപി സുന്ദർ. ഈ പ്രണയ ബന്ധം അവസാനിച്ച ശേഷമാണ് ഗോപി അമൃതയുമായി പ്രണയത്തിലായത്. ഇതൊക്കെയാണ് സോഷ്യൽമീഡിയയെ ഇരുവരുടേയും കാര്യത്തിൽ അഭിപ്രായം പറയാൻ പ്രേരിപ്പിക്കുന്നത്.

ALSO READ- ‘മനീഷ കൊയ്രാളയ്ക്ക് വേണ്ടി രാജീവ് ഐശ്വര്യ റായിയെ ഉപേക്ഷിച്ചു’; ഓരോ മാസം ഓരോരുത്തരുടെ കൂടെയാണല്ലോ മനീഷയെന്ന് ഐശ്വര്യ; ആരാണിവൾ എന്ന് തിരിച്ചടിച്ച് മനീഷയും; പോരിന്റെ കഥ ഇങ്ങനെ

സോഷ്യൽ മീഡിയയിലെ സദാചാര വാദികളുടെ ആക്ര മ ണത്തിൽ ഒന്നും പതറാതെ ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വരാനിരിക്കുന്ന മ്യൂസിക് വീഡിയോയെക്കുറിച്ചുമെല്ലാം ഗോപി സുന്ദർ മനസ് തുറക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗോപി സുന്ദർ മനസ് തുറന്നത്. മുൻ പ്രണയങ്ങളും ബന്ധങ്ങളും പുതിയ ബന്ധത്തെ ബാധിക്കുമോ എന്ന ചോദ്യത്തിനോടും ഗോപി സുന്ദർ പ്രതികരക്കുന്നുണ്ട്.

”ഞാൻ ജീവിതത്തിൽ നിന്നും പഠിച്ച ഒന്നുണ്ട്. മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്ത് ചിന്തിക്കുന്നുവെന്നത് നിങ്ങളെ ബാധിക്കാതാകുന്ന നിമിഷം മുതൽ നിങ്ങൾ സന്തോഷിക്കാൻ തുടങ്ങും എന്നതാണ്. തങ്ങളുടെ ബന്ധങ്ങളിൽ മോശം അനുഭവങ്ങളുള്ള ഒരുപാട് പേരുണ്ട്, പക്ഷെ പല കാരണങ്ങൾ മൂലം അതിൽ തന്നെ തുടരും. പക്ഷെ ഞങ്ങൾക്ക് അങ്ങനെയാകണ്ട. എല്ലാവർക്കും അത് ചെയ്യാനാകില്ല. അമൃതയ്ക്കും എനിക്കും ഞങ്ങളുടെ സന്തോഷത്തിൽ നിയന്ത്രണമുണ്ടാവുകയും സന്തോഷത്തോടെ ജീവിക്കുകയും വേണം. അത് മറ്റൊരാളെ നെഗറ്റീവായി ബാധിക്കരുത്” ഗോപി സുന്ദർ പറയുന്നു.

ALSO READ-ആദ്യം തന്നോട് പ്രണയം പറഞ്ഞത് ബ്ലെസ്ലി, സഹോദരനെ കാമുകൻ ആക്കാൻ പറ്റില്ലല്ലോ; മനസ് തുറന്ന് ദിൽഷ

അമൃതയും ഗോപി സുന്ദറും പ്രണയം തുറന്ന് പറഞ്ഞ ശേഷം ഒരുമിച്ച് എത്തുന്ന സംഗീത വീഡിയോയാണ് തൊന്തരവ. ബികെ ഹരിനാരായണൻ ആണ് പാട്ടിന് വരികളെഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വീഡിയോയുടെ ടീസർ പുറത്ത് വിട്ടിരുന്നു. ചുംബിക്കാനൊരുങ്ങുന്ന അമൃതയും ഗോപിയുമാണ് വീഡിയോയിലുള്ളത്.

”തൊന്തരവ എന്ന മ്യൂസിക് വീഡിയോയുടെ പേരിലൂടെ ഞങ്ങൾ സർക്കാസമോ അഹങ്കാരമോ അല്ല ഉദ്ദേശിക്കുന്നത്. സത്യത്തിൽ സ്വീറ്റൊരു അർത്ഥത്തിലാണ് ആ വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ഞങ്ങളുടെ പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ തിരുവനന്തപുരത്തൊരു പരിപാടി ചെയ്തിരുന്നു. ഒരുമിച്ച് പരിപാടി ചെയ്യുന്നതിൽ ഞങ്ങൾ കംഫർട്ടബിളാണ്.’

അതിനാൽ കൂടുതൽ ഷോകൾ ഒരുമിച്ച് ചെയ്യും. ഈ സിംഗിൽന്റെ റിലീസിനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഞങ്ങൾക്ക് ഇനിയും ഒരുമിച്ച് പാട്ട് ചെയ്യണം. അമൃതയ്ക്ക് ഒരു ഗായിക എന്ന നിലയിൽ വളരാൻ സാധിക്കണം. എല്ലാവർക്കും ഉപകരിക്കുന്ന ഒന്നായിരിക്കണം ഈ ബന്ധം” എന്നാണ് ഗോപി സുന്ദർ പറയുന്നത്.

”ഞങ്ങൾ പരദൂഷണങ്ങളേയോ മറ്റൊരാളെ അതിക്രമിക്കുന്നതിനെയോ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രണയം മനോഹരമാണ്. പിന്നെ അതിനെക്കുറിച്ച് എന്തുകൊണ്ട് ആത്മവിശ്വാസത്തോടെ സംസാരിച്ചു കൂടാ?” താരം ചോദ്യം ചെയ്യുന്നു. പ്രണയം ഭയപ്പെടാനുള്ളതാണെന്നും രഹസ്യമായി ചെയ്യാനുള്ളതെന്നും ആളുകൾ പ്രതീക്ഷിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം വിമർശിച്ചു.

Advertisement