‘ആര്യൻ ഖാന് പതിനഞ്ചാം വയസിൽ കാമുകിയിൽ പിറന്ന കുഞ്ഞാണ് അബ്രാം, അതുമറയ്ക്കാൻ അവനെ മൂന്നാമനായി വളർത്തുന്നു’ ആരോപണങ്ങളെ കുറിച്ച് ഷാരൂഖ് ഖാൻ വിശദീകരിക്കുന്നു

24233

ബോളിവുഡിലെ കിങ് ഖാനാണ് ഷാരൂഖ് ഖാൻ. താരത്തിന്റെ ഒടുവിലെത്തിയ പത്താൻ സിനിമയുടെ വിജയം അദ്ദേഹത്തിന്റെ ആരാധക ബലത്തിന്റെ സൂചന കൂടിയായിരുന്നു. അടുത്തതായി ജവാൻ സിനിമ റിലീസിന് ഒരുങ്ങുമ്പോഴും ആരാധകർക്ക് ഏറെ പ്രതീക്ഷയാണ്.

ഷാരൂഖ് ഖാൻ നല്ലൊരു നടനെന്നതിലുപരിയായി നല്ലൊരു ഫാമിലിമാൻ കൂടിയാണ്. കുടുംബത്തോടൊപ്പം താരം പൊതുപരിപാടിയിൽ പങ്കെടുക്കുന്നതും വെക്കേഷനുകൾക്കായി പോകുന്നതുമെല്ലാം സോഷ്യൽമീഡിയയിൽ വാർത്തകളാകാറുണ്ട്.

Advertisements

ഇപ്പോൾ ഷാരൂഖ് ഖാന്റെ മകൾ മകൾ സുഹാനയും അഭിനയ ലോകത്തേക്ക് എത്തുകയാണ്. സോയ അക്തറിന്റെ ആർക്കീസ് എന്ന പ്രൊജക്ടിലൂടെയാണ് സുഹാന സിനിമാ ലോകത്തേക്ക് വരാനിരിക്കുന്നത്. എന്നാൽ, മകൻ ആര്യൻഖാന് സിനിമ അഭിനയത്തോട് താൽപര്യമില്ല. സിനിമ സംവിധാനം ചെയ്യുന്നതിനാണ് താൽപര്യമെന്നാണ് ഷാരൂഖ്ഖാൻ പറയുന്നത്.

ALSO READ- ഒരു പ്രേമം പൊട്ടി തേപ്പ് കിട്ടി നിൽക്കുന്ന സമയത്താണ് ലക്ഷ്മിയെ കണ്ടുമുട്ടുന്നത്: മിഥുൻ രമേശ് പറഞ്ഞത് കേട്ടോ

ഷാരൂഖിന് ഏറെ വൈകി ജനിച്ച മകനാണ് മൂന്നാമത്തെ കുഞ്ഞ് അബ്രാം. അബ്രാം എപ്പോഴും സോഷ്യൽമീഡിയയിലെ താരമാണ്. ഓരോ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. വാടക ഗർഭധാരണത്തിലൂടെയാണ് ഷാരൂഖിനും ഗൗരിക്കും ഇളയ മകനെ ലഭിച്ചത്.

എന്നാൽ കുഞ്ഞ് എബ്രാമിന്റെ ജനനവുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകളും പരന്നിരുന്നു. ഷാരൂഖിന്റെ മകൻ ആര്യൻ ഖാന് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞാണ് അബ്രാമെന്നും ഇത് മൂടിവെക്കാൻ വേണ്ടി തങ്ങൾ വാടക ഗർഭ ധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചെന്ന് ഷാരൂഖും ഗൗരിയും കള്ളം പറഞ്ഞെന്നൊക്കെയാണ് ചില പാപ്പരാസികൾ പറഞ്ഞ് പരത്തിയത്.

ഇതിന് എതിരെ ഷാരൂഖ്ഖാൻ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പതിനഞ്ച് വയസ് മാത്രമുള്ള തന്റെ ആര്യന് ജനിച്ചതാണ് അബ്രാമെന്ന് വരെ പറഞ്ഞിട്ടുണ്ട് പലരുമെന്നാണ് ഷാരൂഖ് വെളിപ്പെടുത്തുന്നത്. ആര്യൻ ഖാന്റെ ഒരു റൊമേനിയക്കാരിയായ കാമുകിയിൽ ജനിച്ച കുട്ടിയാണ് അബ്രാം എന്നും ഇത് പുറം ലോകം അറിയാതിരിക്കാൻ താൻ തന്റെ സ്വന്തം മകനായി വളർത്തുക ആയിരുന്നു എന്നുമാണ് കഥകൾ ഉണ്ടായതെന്ന് ഷാരൂഖ് ഖാൻ പറയുന്നു.

ALSO READ- ഒരുത്തൻ വരുന്നുണ്ട് ഭയങ്കര മിടുക്കനാണ്, അവൻ ഇന്ത്യൻ സിനിമയെ ഇളക്കിമറിക്കുന്ന അവതാരമാകും എന്ന് അയാൾ എന്നോട് പറഞ്ഞു: വെളിപ്പെടുത്തൽ

അന്ന് ആ കഥകൾക്ക് ആക്കം കൂട്ടാൻ മകൻ വിദേശത്ത് പഠിച്ച സമയത്തെ ചില ചിത്രങ്ങളും വിഡിയോകളും മോശമായി ഉപയോഗിക്കുകയും ചെയ്തു. ആ വാർത്തകൾ തന്നെയും തന്റെ കുടുംബത്തെയും കാര്യമായി ബാധിച്ചിരുന്നെന്നും താരം വെളിപ്പെടുത്തി.

നാല് വർഷം മുമ്പ് തന്റെ പ്രിയങ്കരിയായ ഭാര്യ ഗൗരി ഖാനും താനും കൂടി മൂന്നാമതൊരു കുഞ്ഞ് കൂടി വേണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് വാടക ഗർഭധാരണത്തിൽ മൂന്നാമത് ഒരു കുഞ്ഞിന് ജന്മം കൊടുത്തത്. എന്നാൽ പുറത്തുവന്ന വാർത്തകൾ ഏറെ വേദനിപ്പിച്ചു, എന്റെ മൂന്ന് മക്കളും പരസ്പരം വലിയ സ്‌നേഹത്തിലാണ്, ദയവ് ചെയ്ത് ആരും കുടുംബ സമാധാനം കളയരുത് എന്നാണ് അന്ന് ഷാരൂഖ് പ്രതികരിച്ചത്.

Advertisement