Home Entertainment Celebrities

അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി ഉത്തര, മകളുടെ വിവാഹനിശ്ചയം ഗംഭീരമാക്കി ആശ ശരത്ത്, ചടങ്ങില്‍ പങ്കെടുത്ത് പ്രമുഖ താരങ്ങള്‍

908

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയും നര്‍ത്തകിയുമാണ് ആശാ ശരത്. ഇപ്പോള്‍ മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആശാ ശരത്. സീരിയലുകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ആശ ശരത്ത് പിന്നീട് സിനിമാരംഗത്തും സജീവം ആവുകയായിരുന്നു.

Advertisements

അഭിനേത്രി എന്നതിന് പുറമേ മികച്ച ഒരു നര്‍ത്തകി കൂടിയായ ആശാ ശരത് ഏഷ്യാനെറ്റിലെ മെഗാ ഹിറ്റ് പരമ്പരായിരുന്ന കുങ്കുമപൂവ് എന്ന സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മിനിസ്‌ക്രീനില്‍ നിന്നും സിനിമിയിലേക്കെത്തിയ താരം ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് അടക്കം നായികയായി തിളങ്ങുകയാണ്.

Also Read; 14 വര്‍ഷത്തെ ബന്ധം, ലിവിങ് ടുഗെതറിന് മുമ്പേയുള്ള പരിചയം, ഗോപി സുന്ദറുമായി പിരിയാനുള്ള കാരണം വെളിപ്പെടുത്തി

2012 ല്‍ പുറത്തിറങ്ങിയ ഫ്രൈഡേയിലൂടെയാണ് ആശ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് കര്‍മ്മയോദ്ധാ, ദൃശ്യം, ദൃശ്യം 2, വര്‍ഷം, സക്കറിയയുടെ ഗര്‍ഭിണികള്‍, ഏഞ്ചല്‍സ്, പാവാട, കിങ് ലയര്‍, ആടുപുലിയാട്ടം, അനുരാഗ കരിക്കിന്‍ വെള്ളം, പുള്ളിക്കാരന്‍ സ്റ്റാറാ തുടങ്ങിയവയാണ് ആശാ ശരത് അഭിനയിച്ച പ്രധാന സിനിമകള്‍.

ഇപ്പോഴിതാ ആശ ശരത്തിന്റെ മൂത്ത മകള്‍ ഉത്തരയുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. വളരെ ആര്‍ഭാടമായാണ് വിവാഹം നിശ്ചയം കഴിഞ്ഞത്. പാട്ടും ഡാന്‍സും വാദ്യഘോഷങ്ങളുമൊക്കെയുണ്ടായിരുന്നു.

Also Read: 15ാം വിവാഹവാര്‍ഷിക ദിനത്തില്‍ പുതിയ സന്തോഷം പങ്കുവെച്ച് നടി സുചിത്ര, ആശംസകളുമായെത്തി ആരാധകര്‍

കൊച്ചിയിലെ ലേ മറെഡിയന്‍ ഹോട്ടലില്‍ വെച്ചായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. മമ്മൂട്ടി, ദിലീപ് സുരേഷ് ഗോപി തുടങ്ങിയ താരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അടുത്തിടെ ഒരു സിനിമയില്‍ അമ്മയോടൊപ്പം മകളും എത്തിയിരുന്നു. ഇപ്പോള്‍ സിനിമയില്‍ സജീവമാകാനിരിക്കെയാണ് വിവാഹ നിശ്ചയം.

Advertisement