Home Entertainment Celebrities

സീരിയലില്‍ വെച്ചല്ല കണ്ടുമുട്ടിയതും പ്രണയിച്ചതും; സീരിയല്‍ മാനസികമായി തളര്‍ത്തി; തടിവെച്ചതിന് കാരണമിതാണ്; തുറന്നുപറഞ്ഞ് രാഹുലും അശ്വതിയും

164

സോഷ്യല്‍മീഡിയയിലും മിനിസ്‌ക്രീനിലും നിറഞ്ഞുനില്‍ക്കുന്ന താരങ്ങളാണ് അശ്വതിയും രാഹുലും. മഴവില്‍ മനോരമയിലെ എന്നും സമ്മതം എന്ന പരമ്പരയില്‍ നായകനും നായികയുമായിട്ടാണ് അശ്വതിയും രാഹുലും എത്തിയത്. നായികയും നായകനും സ്‌ക്രീനില്‍ ഒന്നിച്ച പോലെ ജീവിതത്തിലും ഒന്നിക്കുകയാണ്. ഇപ്പോഴിതാ വിവാഹനിശ്ചയ വാര്‍ത്തകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

എന്നാല്‍ ഇതിനിടെ സോഷ്യല്‍മീഡിയ അതിര് കടന്ന് തങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നുണ്ട് എന്ന് വിമര്‍ശിച്ചിരുന്നു രാഹുലും അശ്വതിയും. കുറച്ചു ദിവസമായി രാഹുലിനെയും അശ്വതിയെയും തേടി നെഗറ്റീവ് കമന്റ്സുകളാണ് വരുന്നതെന്ന് സോഷ്യല്‍മീഡിയ പരിശോധിച്ചാല്‍ വ്യക്തമാകും.

Advertisements

ഇതിന് എതിരെ പ്രതികരിച്ച് താരങ്ങളും ഒടുവില്‍ രംഗത്തെത്തിയിരുന്നു. അടുത്തിടെയായി വളരെ മോശം കമന്റുകള്‍ വരുന്നുണ്ടെന്നും ബോഡി ഷെയ്മിങ് ആണ് പ്രധാനമായിട്ടും വരുന്നതെന്നും താരങ്ങള്‍ പറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ രാഹുലും അശ്വതിയും തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്.

ALSO READ- ഏത് ജാതിയോ മതമോ സാമ്പത്തികമായി താഴ്ന്നതോ ആരെ വിവാഹം കഴിച്ചാലും പപ്പയ്ക്ക് കുഴപ്പമില്ല; മകന്റെ വീഡിയോ കണ്ട് ഞെട്ടി മനോജും ബീനയും; അതൊന്നും ആലോചിച്ച് തല പുണ്ണാക്കേണ്ട!

സീരിയലില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുമ്പോഴല്ല പ്രണയം തുടങ്ങിയതെന്ന് അശ്വതിയും രാഹുലും പറയുന്നു. താന്‍ കൊച്ചിയില്‍ ഒരു കോഴ്‌സ് പഠിക്കുമ്പോള്‍ ആയിരുന്നു അശ്വതിയെ പരിചയപ്പെടുന്നത് എന്നാണ് രാഹുല്‍ പറഞ്ഞത്. ആ സമയത്ത് താന്‍ തമിഴ് സിനിമയിലും സീരിയലിലും ഒഡീഷന്‍ ചെയ്യുന്നുണ്ടായിരുന്നു.

ഒന്നിലും അവസരം കിട്ടാതെ വന്നതോടെ താന്‍ ജോലി അന്വേഷിച്ച് ബാംഗ്ലൂരില്‍ പോകുകയായിരുന്നു എന്നും രാഹുല്‍ പറഞ്ഞു. ഈ സമയത്താണ് തന്നെ തമിഴ് സീരിയലില്‍ നിന്നും വിളിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെ അശ്വതിയെയും അവസരം തേടിയെത്തിയെന്നും രാഹുല്‍ പറയുന്നു.

ALSO READ- ജാതി എന്നത് ഒരു രീതിയിലും ആവശ്യമില്ലാത്ത സാധനം, സമൂഹത്തില്‍ നിന്നും എടുത്ത് കളയേണ്ട സമയം അതിക്രമിച്ചു, നിലപാട് തുറന്നുപറഞ്ഞ് രജിഷ വിജയന്‍

രാഹുലാണ് അഭിനയിക്കാന്‍ തനിക്ക് പ്രോത്സാഹനം നല്‍കിയതെന്നും രാഹുല്‍ പറഞ്ഞിട്ടാണ് താന്‍ ഓഡിഷനില്‍ പങ്കെടുത്തത് എന്നും അശ്വതി പറയുന്നു. എന്നാല്‍ നിര്‍മ്മാതാവ് വിളിച്ചിട്ട് തന്നോട് പറഞ്ഞത് താന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട ഫോട്ടോയിലെ പയ്യനാണ് നായകന്‍ എന്നായിരുന്നു. ഒരു വര്‍ഷത്തോളം തന്റെ ഭര്‍ത്താവായി രാഹുല്‍ അഭിനയിക്കുന്നത്.

അതോടെയാണ് തങ്ങള്‍ പ്രണയത്തിലായത് എന്ന്് പലരും കരുതുന്നത് എന്നും ഇരുവരും പറഞ്ഞു. യഥാര്‍ത്ഥത്തില്‍ തങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെച്ച വീഡിയോകള്‍ കണ്ട് പലരും പറഞ്ഞത് തങ്ങള്‍ കപ്പിളെന്നായിരുന്നു എന്നും അശ്വതി പറയുന്നു.

സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചിരുന്ന ഞങ്ങള്‍ പ്രണയത്തിലാണെന്ന് അറിഞ്ഞതിന് ശേഷം നിരവധി നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കേണ്ടി വന്നു. താന്‍ തടിച്ചതിനാല്‍ രാഹുലിന് താന്‍ ചേരുന്നില്ലെന്നായിരുന്നു പലരും പറഞ്ഞത്. മുഴുവന്‍ ബോഡി ഷെയിമിങ് ആയിരുന്നു കമന്റായി വന്നതെന്നും ഇരുവരും പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ തടി കൂട്ടിയത് എന്നും സമ്മതത്തിന്റെ ആവിശ്യത്തിന് വേണ്ടി ആയിരുന്നെന്നും പറഞ്ഞു. രാഹുലിന്റെ മരണസീന്‍ ഷൂട്ട് ചെയുമ്പോള്‍ ആയിരുന്നു വിവാഹ നിശ്ചയം എന്നും അത് നന്നായെന്നും താരം പറഞ്ഞു. കാരണം ആ സീന്‍ തന്നെ മാനസികമായി തളര്‍ത്തിയിരുന്നെന്നും അശ്വതി തുറന്നു പറയുന്നു.

Advertisement