കെട്ട്യോളാണ് എന്റെ മാലാഖ: ആസിഫ് അലിയുടെ കുടുംബകഥ

19

യുവനടൻ ആസിഫ് അലി രസകരമായ കുടുംബകഥ പറയുന്ന ചിത്രവുമായി എത്തുന്നു. കെട്ട്യോളാണ് എന്റെ മാലാഖ എന്നാണ് ചിത്രത്തിന്റേ പേര്.

നവാഗതനായ നിസ്സാം ബഷീർ സംവിധാനം ചെയ്യന്ന ചിത്രം മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്.

Advertisements

വീണ നന്ദകുമാറാണ് ചിത്രത്തിൽ ആസിഫിന്റെ നായികയായി എത്തുന്നത്. ബേസിൽ ജോസഫ്, ജാഫർ ഇടുക്കി തുടങ്ങിയവരുള്ള ചിത്രത്തിൽ ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു.

അജി പീറ്റർ തങ്കമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അഭിലാഷ്. എസ് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവഹിക്കുന്നു.

ഗാനങ്ങൾ വിനായക് ശശികുമാർ. വില്യം ഫ്രാൻസിസിന്റേതാണ് സംഗീതം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കും. പീരുമേട്, പാലാ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.

നേരത്തെ ചിത്രത്തിലേക്ക് അഭിനയിക്കാൻ താത്പര്യമുള്ളവരെ ക്ഷണിച്ചിരുന്നു. കക്ഷി: അമ്മിണിപ്പിള്ള’യാണ് റിലീസിന് ഒരുങ്ങുന്ന പുതിയ ആസിഫ് ചിത്രം.

Advertisement