ജൂഡിനോട് ഞാൻ ആദ്യം പറഞ്ഞത് സ്‌ക്രിപ്റ്റ് മുഴുവനാക്കിയിട്ട് വരാനാണ്; തട്ടിക്കൂട്ട് ആവരുതെന്ന് എനിക്ക് നിർബന്ധമുണ്ട്; പുതിയ സിനിമയെ കുറിച്ച് മനസ്സ് തുറന്ന് ആസിഫ് അലി

282

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം നടത്തിയ നടനാണ് ആസിഫ് അലി. പിന്നീട് അങ്ങോട്ട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സിനിമാ പാരമ്പര്യം ഒന്നുമില്ലാത്ത സ്ഥലത്ത് നിന്നാണ് ആസിഫ് വളർന്ന് വന്നത് എന്നതാണ് അതിശയകരമായ കാര്യം. മലയാളികൾക്കിടയിൽ ആസിഫിനെ ആരാധിക്കുന്നവർ ഏറെയാണ്. താരം സോഷ്യൽ മീഡിയയിൽ പോസ്്റ്റ് ചെയ്യുന്നതെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്.

വില്ലൻ വേഷത്തിലാണ് ആസിഫ് ആദ്യം സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷെ പതിയെ പതിയെ നായക വേഷങ്ങളിലേക്ക് താരം ചേക്കേറാൻ തുടങ്ങി. ആസിഫിന്റേതായി ഏകദേശം അറുപതോളം ചിത്രങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. അതിൽ നായകവേഷം മുതൽ സഹനടൻ വേഷങ്ങളിൽ വരെ താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ താരം ജിഞ്ചർ മീഡിയക്ക് നല്കിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുരേഷ് ഗോപിയെ ആദ്യമായി കണ്ട അനുഭവമാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്.

Advertisements

Also Read
ഭ്രാന്തമായി ശ്രീവിദ്യ കമലിനെ സ്‌നേഹിച്ചു; അയാൾക്ക് ആ സമയത്ത് ആറിലധികം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു; കമൽ, ശ്രീവിദ്യ പ്രണയം തുറന്ന് പറഞ്ഞ് കുട്ടി പത്മിനി

ഇടപ്പള്ളി സിഗ്‌നലിൽ വെച്ചാണ് ആദ്യമായി സുരേഷേട്ടനെ കാണുന്നത്. സിഗ്‌നൽ തെറ്റിച്ച് വന്ന ഒരാളെ റോഡിലിറങ്ങി പച്ചത്തെറി വിളിച്ചുകൊണ്ടിരിക്കുന്ന സുരേഷേട്ടനെയാണ് ഞാൻ കണ്ടത്. അത് ഷൂട്ടിങ് ആണെന്നാണ് ഞാൻ ആദ്യം ഓർത്തത്. ഭയങ്കര ഇൻസ്പയറിങ്ങായിട്ടുള്ള മൊമെന്റ് ആയിരുന്നു അത്,’.ഇപ്പോഴും ഞാനത് ഓർക്കാറുണ്ട്. അതേസമയം തന്റെ പുതിയ ചിത്രമായ 2018 എവരിവൺ ഈസ് എ ഹീറോ എന്ന ചിത്രത്തെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം കേരളത്തെ നടുക്കിയ പ്രളയത്തിന്റെ കഥ പറയുന്ന ഒന്നാണ്. ജൂഡ് ആന്തണി ആദ്യം കഥ പറയുമ്പോൾ ഒരുപാട് സംശയം ഉണ്ടായിരുന്നു. നമ്മൾ അനുഭവിച്ച സംഭവം പറയുമ്പോൾ അതൊരു തട്ടിക്കൂട്ട് ആകരുതെന്ന് നിർബന്ധം ഉണ്ടായിരുന്നു. അതുകൊണ്ട് മുഴുവൻ സ്‌ക്രിപ്റ്റ് ആയിട്ട് വരാൻ പറഞ്ഞു .

Also Read
എന്റെ ഹൃദയം കീറിമുറിച്ചാൽ പകുതി ഭാഗത്ത് അവനെ കാണാം; ഞാൻ വിഷാദത്തിൽ ആയിരുന്നുവെന്ന് ആർക്കും അറിയില്ലായിരുന്നു; ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് മംമ്ത; സെലിബ്രിറ്റി ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ

ചെയ്യുന്ന ഒരു സിനിമ വിജയിക്കുമോ ഇല്ലയോ എന്ന് പ്രവചിക്കാൻ പറ്റില്ല. പക്ഷേ ചെയ്യുന്ന സിനിമക്കായി അദ്ദേഹം ചെയ്ത പരിശ്രമങ്ങളും ചെയ്ത രീതിയും വെച്ച് ഒരാളെ മനസിലാക്കാൻ പറ്റും. ജൂഡ് എന്നോട് ഈ കഥ പറയുമ്പോൾ എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. എന്റെ പോഷൻ എഴുതി സ്‌ക്രിപ്റ്റ് ആക്കി അത് വായിച്ചതിന് ശേഷമേ ഞാൻ പടം കമ്മിറ്റ് ചെയ്യുകയുള്ളുവെന്ന് പറഞ്ഞു.

ഈ സിനിമയുടെ പ്രീപ്രൊഡക്ഷനും, രണ്ട് വർഷം മുന്നേ തുടങ്ങി ഷൂട്ട് ചെയ്തതും, ജൂഡ് അതിനടുത്ത പരിശ്രമങ്ങളും വലുതാണ്. ഞാനോ ടൊവിയോ വർക്ക് ചെയ്ത കഷ്ടപ്പാട് പറയുകയാണെങ്കിൽ അത് പതിനഞ്ചോ ഇരുപതോ ദിവസം മാത്രം വർക്ക് ചെയ്തതിന്റെ കഷ്ടപ്പാട് മാത്രമാണ്. ‘പക്ഷെ ജൂഡിന്റേത് ആദ്യം മുതൽ ഉള്ളതാണ്. വളരെയധികം പിരിമിതികളിൽ നിന്നുകൊണ്ടാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. ഹോളിവുഡ് പടങ്ങൾ പോലെ വലിയ ഗ്രാഫിക്‌സുകൾ ഒന്നും ഉപയോഗിക്കാതെ പറ്റുന്നത്രയും റിയലായിട്ടാണ് ചെയ്തിരിക്കുന്നതന്നും ആസിഫ് പറയുന്നുണ്
ട്. മെയ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുക

Advertisement