എനിക്ക് നിങ്ങളേക്കാൾ ഇഷ്ടം നിങ്ങളുടെ സഹോദരൻ രാജു സുന്ദരത്തെയാണ്; ഇൻട്രോവർട്ടായിരുന്നു ഞങ്ങൾ; പരസ്പരം സൗഹൃദം തുറന്ന് പറഞ്ഞ് മീനയും പ്രഭുദേവയും

731

തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമാണ് മീന. പകരം വെക്കാനില്ലാത്ത നായിക നടിയായ അവർ വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും പിന്നീട് സിനിമയിലേക്ക് ഗംഭീര തിരിച്ച് വരവ് തന്നെ നടത്തി. തെന്നിന്ത്യയിലെ ഭാഗ്യ നായികയായാണ് മീന അറിയപ്പെടുന്നത് തന്നെ. ബാലതാരമായാണ് മീന സിനിമയിലേക്ക് എത്തിയത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകൾക്ക് ഒപ്പവും അഭിനയിക്കാൻ അവസരം ലഭിച്ച താരത്തിന് തന്റെ ഭർത്താവിനെ നഷ്ട്ടപ്പെടുന്നത് ഈയടുത്താണ്.

നിലവിൽ തന്റെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ തയ്യാറെടുക്കുന്ന താരത്തിന് സപ്പോർട്ടായി നില്ക്കുന്നത് മകളാണ്. തന്റെ അമ്മക്ക് എതിരെ അനാവശ്യ ഗോസിപ്പുകൾ എഴുതി വിടരുതെന്ന് മകൾ നൈനിക വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെ കുറിച്ച് പ്രഭുദേവയും, മീനയും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമാ മേഖലയിൽ 40 വർഷം പൂർത്തിയാക്കിയ മീനയെ ആദരിക്കുന്ന പരിപാടിയിലാണ് ഇരുവരും വാചാലരായത്. മീനയെ കുറിച്ച് പ്രഭു പറഞ്ഞതിങ്ങനെ;

Advertisements

Also Read
ജൂഡിനോട് ഞാൻ ആദ്യം പറഞ്ഞത് സ്‌ക്രിപ്റ്റ് മുഴുവനാക്കിയിട്ട് വരാനാണ്; തട്ടിക്കൂട്ട് ആവരുതെന്ന് എനിക്ക് നിർബന്ധമുണ്ട്; പുതിയ സിനിമയെ കുറിച്ച് മനസ്സ് തുറന്ന് ആസിഫ് അലി

മീന അർഹിക്കുന്നതാണ് ഇത്തരത്തിലൊരു പരിപാടി. എത്ര ഹിറ്റുകളാണ് മീന നൽകിയത്. അവൾക്ക് നന്നായി ഡാൻസ് ചെയ്യാനും അഭിനയിക്കാനും അറിയാം. ആദ്യം അവരെ കാണുന്നത് ഹൈദരാബാദിൽ വെച്ചാണ്. ഞാനും അവരും കൂടി ഒരു ഗാനരംഗം ഉണ്ടായിരുന്നു. മീന അന്ന് വളരെ അഴകുള്ളയാണ്. ഞാനാ സമയത്ത് കാണാൻ എന്തോ പോലെയാണ്.ഞാനിടയ്ക്ക് ഷൂട്ടിംഗിൽ വൺ മോർ എന്ന് പറയും. മീന അങ്ങനെ പറയില്ല. എത്ര നീളമുള്ള ഡയലോഗ് ആണെങ്കിലും എളുപ്പത്തിൽ പറയും,’ പ്രഭുദേവ പറഞ്ഞു. പ്രഭുദേവയെക്കുറിച്ച് വേദിയിൽ മീനയും സംസാരിച്ചു.

രണ്ട് പേരും ഉൾവലിഞ്ഞ പ്രകൃതക്കാരായതിനാൽ സംസാരിക്കില്ലായിരുന്നെന്ന് മീനയും ഓർത്തു. കണിശക്കാരനായ കൊറിയോഗഫറാണ് പ്രഭുദേവയെന്ന് മീന അഭിപ്രായപ്പെട്ടു. ‘ഡാൻസിൽ മാത്രമല്ല എക്‌സ്പ്രഷനിലും പ്രഭു മാസ്റ്ററെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല’. പക്ഷെ എനിക്ക് പ്രഭു മാസ്റ്ററേക്കാൾ കൂടുതൽ ഇഷ്ടം അദ്ദേഹത്തിന്റെ ചേട്ടനെയാണ്.
അദ്ദേഹം നമുക്ക് ഏത് സ്റ്റെപ്പുകൾ വഴങ്ങുന്നെന്ന് നോക്കി മൂവ്‌മെന്റുകൾ തരും.

Also Read
ജൂഡിനോട് ഞാൻ ആദ്യം പറഞ്ഞത് സ്‌ക്രിപ്റ്റ് മുഴുവനാക്കിയിട്ട് വരാനാണ്; തട്ടിക്കൂട്ട് ആവരുതെന്ന് എനിക്ക് നിർബന്ധമുണ്ട്; പുതിയ സിനിമയെ കുറിച്ച് മനസ്സ് തുറന്ന് ആസിഫ് അലി

നിങ്ങൾ ചെയ്യുന്നത് തന്നെ ഞങ്ങളും ചെയ്യണം. പക്ഷെ ഇദ്ദേഹത്തിന്റെ കൂടെ ചെയ്ത എല്ലാ ഡാൻസുകളും ശ്രദ്ധിക്കപ്പെട്ടു,’ അതേസമയം മീനയോട് ഹായ് പറഞ്ഞപ്പോൾ തിരിച്ച്് വളരെ പതുക്കെ ആണ് ഹായ് തിരിച്ച് കിട്ടിയത് എന്നാണ് പ്രഭുദേവ പറഞ്ഞത്. ഞാൻ വളരെ അധികം ഇൻട്രോവെർട്ടായ ആളാണ്. പക്ഷെ മീന ആണെങ്കിൽ അതിനേക്കാളേറെ ഇൻ്‌ട്രോ വെർട്ടായിരുന്നു എന്നാണ് പ്രഭുദേവ പറഞ്ഞത്

Advertisement