ദിലീപിനെകുറിച്ച് ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി ജോല്‍സ്യന്‍: സൂപ്പര്‍സ്റ്റാര്‍ ആകുമെന്നും ഉയര്‍ച്ചയില്‍ നിന്നും വലിയ വീഴ്ചയുണ്ടാകുമെന്നും കൃത്യമായി പറഞ്ഞ ജോല്‍സ്യന്റെ പുതിയ പ്രവചനം കേട്ട് ഞെട്ടി ദിലീപിന്റെ കുടുംബാംഗങ്ങള്‍

23

കോട്ടയം: യുവനടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ വിചാരണ നേരിടുന്ന നടന്‍ ദിലീപിന്റെ കണ്ടകശനി മറിയെന്ന ജോത്സ്യന്റെ പ്രവചനത്തിനു പിന്നാലെയായിരുന്നു രാമലിലയുടെ വിജയം എന്നു ചില റിപ്പോര്‍ട്ടുകള്‍.

Advertisements

ഇതോടെ ദിലീപ് കേസില്‍ കുറ്റവിമുക്തനാകുമെന്ന വിശ്വാസത്തിലാണു കുടുംബാഗങ്ങളും പ്രേക്ഷകരും. സൂപ്പര്‍ താരങ്ങള്‍ മലയാള സിനിമ അടക്കിവാണ സമയത്തു ദിലീപ് സൂപ്പര്‍സ്റ്റാര്‍ ആകും എന്നു പ്രവചിച്ച അതേ ജോത്സ്യനാണ് ഈ പ്രവചനവും നടത്തിരിക്കുന്നത് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2000 ലായിരുന്നു ദിലീപ് സൂപ്പര്‍സ്റ്റാര്‍ ആകുമെന്നു ജോത്സ്യന്‍ പ്രവചിച്ചത്. മീശമാധവന്‍ സൂപ്പര്‍ഹിറ്റ് ആയതോടെ ഇത് യാഥാര്‍ത്ഥ്യമായി.
ഉയര്‍ച്ചയ്ക്കിടയില്‍ വീഴ്ചയുണ്ടാകുമെന്നും ഇതേ ജോത്സ്യന്‍ പ്രവചിച്ചിരുന്നതായി പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ഇത് യാഥാര്‍ത്ഥ്യമായി.

തുടര്‍ന്ന് കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇതേ ജോത്സ്യനെ താരം കുടുംബം തേടി പിടിച്ചത് എന്നു പറയുന്നു. ജാതകവും നാളും വിശദമായി പരിശോധിച്ച ശേഷമായിരുന്നു ജോത്സ്യന്റെ വെളിപ്പെടുത്തല്‍. ശനിമാറാന്‍ സമയം എടുക്കും എന്നും അതുവരെ മൗനം പാലിക്കും എന്നും ജോത്സ്യന്‍ പറഞ്ഞതായി പറയുന്നു.

ജോത്സ്യന്റെ പ്രവചനം അനുസരിച്ച് ജനിപ്രിതി നഷ്ടപ്പെടാതെ തന്നെ ദിലീപ് കുറ്റവിമുക്തനാകുമെന്നും പറയുന്നു.

Advertisement