ഞങ്ങടെ ഐഷു ഇങ്ങനല്ല,​ നടി ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമറസ് ലുക്ക് കണ്ട് ആരാധകര്‍ ഞെട്ടി

62

മലയാള സിനിമയുടെ പുതിയ താരോദയമാണ് നടി ഐശ്വര്യ ലക്ഷ്മി. കുറഞ്ഞ കാലയളവ് കൊണ്ട് നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവരാന്‍ താരത്ത് കഴിഞ്ഞു.

Advertisements

ടൊവിനോ തോമസിന്റെ നായികയായെത്തിയ മായാനദിയില്‍ ഐശ്വര്യയുടെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഐശ്വര്യ ലക്ഷ്മി നായികായിത്തിയിരുന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ എത്തിയ വിജയ് സൂപ്പറും പൗര്‍ണമിയും ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു.

എന്നാല്‍ താരത്തിന്റെ പുതിയ വേഷവിധാനമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഏഷ്യാവിഷന്‍ അവാര്‍ഡ് നിശക്ക് എത്തിയ ഐശ്വര്യയുടെ ഗ്ലാമറസ് ലുക്ക് കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.

പര്‍പ്പിള്‍ നിറത്തിലുള്ള സ്ലീവ്‌ലെസ് ഗൗണ്‍ ധരിച്ചെത്തിയ ഐശ്വര്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികുകയാണ്. ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്.

‘ഇത് ഞങ്ങളെ ഐഷു അല്ല,​ ‌ഞങ്ങളെ ഐഷു ഇങ്ങിനെയല്ല’ ഇങ്ങിനുള്ള നിരവധി കമന്റുകളാണ് സോഷ്യല്‍ പ്രചരിക്കുന്നത്. എന്നാല്‍ താരത്തിന്റെ ചിത്രത്തെ മോശമായി ചിത്രീകരിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്.

എന്നാല്‍ ഐശ്വര്യ ലക്ഷ്മി വസ്ത്രധാരണത്തില്‍ മാന്യത പുലര്‍ത്തിയിട്ടുണ്ടന്ന് പറഞ്ഞ് മറ്റു ചിലര്‍ താരത്തെ പിന്തുണച്ച്‌ രംഗത്തെത്തുകയും ചെയ്തു.

Advertisement