സംഗതി വര്‍ക്ക് ആയിത്തുടങ്ങിയെന്ന സന്തോഷം പറയാനാണ് ഈ പോസ്റ്റ്; അശ്വതി പറയുന്നു

70

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് അശ്വതി ശ്രീകാന്ത്. അവതാരിക ആയിട്ടാണ് അശ്വതി തിളങ്ങിയത്. ഇന്ന് ഒരു എഴുത്തുകാരി കൂടിയാണ് അശ്വതി. ഈ താരം പങ്കുവെക്കുന്ന പോസ്റ്റുകള്‍ എല്ലാം നിമിഷനേരം കൊണ്ട് വൈറല്‍ ആവാറുണ്ട്. ഇപ്പോള്‍ അശ്വതി പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത് .

Advertisements

‘പെണ്‍കുട്ടികള്‍ അല്ലേ, നല്ല പ്രായ വ്യത്യാസം ഇല്ലേ, അതുകൊണ്ട് തല്ലും വഴക്കും കാണില്ല എന്നാണ് നാട്ടുകാരുടെ വിചാരം. വെറും തോന്നലാണ് ! എങ്ങനെ ചേച്ചിയെ ഉപദ്രവിക്കാമെന്നും പ്രൊവോക് ചെയ്യാമെന്നുമാണ് മിസ് കമല ഈയിടെയായി ഗവേഷണം ചെയുന്നത്.

പത്മയുടെ അലമാര ഒന്ന് തുറന്നു കിട്ടിയാല്‍ ചെറിയോള്‍ക്ക് ഡിസ്നി ലാന്‍ഡില്‍ ചെന്ന സന്തോഷമാണ്. അവള്‍ക്ക് നിഷിദ്ധമായ അനേകായിരം വസ്തുക്കള്‍ അതിലിങ്ങനെ നിറഞ്ഞിരിപ്പുണ്ടാവും. പത്മ എവിടെ നിന്നെങ്കിലും നിലവിളിച്ച് പാഞ്ഞു വരും. പിടിക്കപ്പെട്ടു എന്നുറപ്പായാല്‍ കൈയിലിരിക്കണ സാധനം എടുത്തെറിഞ്ഞ് പൊട്ടിച്ച് ചേച്ചിയെ ഇമോഷണലി തകര്‍ത്തിട്ട് കമലയുടെ ഒരു നില്‍പ്പുണ്ട്.

അങ്ങനെയാണ് കമലയുടെ ഈ ആക്രമണത്തിന്റെ മൂല കാരണം കണ്ടു പിടിക്കാന്‍ ഞാന്‍ കളത്തില്‍ ഇറങ്ങിയത് പത്മയെ കമലയ്ക്ക് തീരെ കിട്ടുന്നില്ല. അറ്റെന്‍ഷന്‍ ചേച്ചിയുടെ അറ്റെന്‍ഷന്‍ തന്നെ ആവണം അനിയത്തിയുടെ ലക്ഷ്യം. പത്മയോട് സംസാരിച്ചു നോക്കി. സംഗതി വര്‍ക്ക് ആയിത്തുടങ്ങിയെന്ന സന്തോഷം പറയാനാണ് ഈ പോസ്റ്റ്. കമല കഴിഞ്ഞ മൂന്നാലു ദിവസങ്ങളായി പത്മയെ തോണ്ടാന്‍ പോകുന്നില്ല. രണ്ടു പേരും ഒരുമിച്ചുള്ള പ്ലേ ടൈം രസമായി തുടങ്ങിയിട്ടുണ്ട്.

അക്രമം കുറഞ്ഞപ്പോള്‍ കമലയെ ഒരുക്കാനും കളിപ്പിക്കാനും കുളിപ്പിക്കാനും ഒക്കെ പത്മയ്ക്കും ഉത്സാഹം വന്നു തുടങ്ങി. സത്യത്തില്‍ പിള്ളേരുടെ എല്ലാ പ്രവര്‍ത്തിക്കും പിന്നില്‍ അവരു പറയാതെ പറയുന്ന ഒരു കാരണം ഉണ്ടാവും. അത് കണ്ടെത്തി അഡ്രസ്സ് ചെയ്താല്‍ പേരെന്റിങ്ങില്‍ നമ്മള്‍ പാതി ജയിച്ചു’ അശ്വതി പറയുന്നു.

 

 

Advertisement