ന്യൂയറും ബർത്ത്‌ഡേയും ഒരുമിച്ചാഘോഷിച്ച് മലയാളികളുടെ ഈ പ്രിയതാരം

63

കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ആതിര മാധവ്. ഗർഭിണി ആയതിനെ തുടർന്ന് സീരിയലിൽ നിന്ന് ബ്രേക്കെടുത്ത താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാറുണ്ട്.

ഇപ്പോഴിതാ തന്റെ പിറന്നാളാഘോഷത്തെ കുറിച്ച് പറഞ്ഞുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ന്യൂ ഇയറും തന്റെ ബർത്ത് ഡേയും ഒന്നിച്ചാണ് ആഘോഷിച്ചതെന്നായിരുന്നു ആതിര പറഞ്ഞത്.
കേക്ക് കട്ട് ചെയ്ത സമയത്ത് കുറച്ച് ഭാഗം മോന് കൊടുത്തിരുന്നു. തിരുവനന്തപുരത്തെ വീട്ടിലും ബാംഗ്ലൂരിലുമായാണ് ഇത്തവണ പിറന്നാൾ ആഘോഷിച്ചിട്ടുള്ളത്.

Advertisements

Also Read
ജാനകിക്ക് പിന്തുണയുമായി സൂര്യ; മുച്ചുണ്ട് ഉള്ളവർക്കും മോഡൽ ആകാം.

ഹാപ്പി ന്യൂ ഇയറും ഹാപ്പി ബർത്ത് ഡേയും ഒന്നിച്ചാണ് രാജീവ് വിഷ് ചെയ്തത്. രാജീവ് ഒരു ഗിഫ്റ്റ് തന്നിരുന്നു. അടിപൊളി ഗിഫ്റ്റാണ്. എനിക്കിഷ്്ടായി. എല്ലാ ന്യൂ ഇയറിലും എന്റെ പിറന്നാളും കൂടിയാണ്. എനിക്കേറെ സ്പെഷലാണ് ഈ ദിവസം. ഫ്രണ്ട്സെല്ലാം വിളിച്ച് വിഷ് ചെയ്യാറുണ്ട്. ഇത്തവണ കുറേ കോളൊന്നും എടുക്കാൻ പറ്റിയില്ല.

സാധാരണയായി സദ്യയൊക്കെ ഉണ്ടാക്കിയാണ് പിറന്നാൾ ആഘോഷിക്കാറുള്ളത്. അപ്പുവിനെ നോക്കേണ്ട കാരണം ഇത്തവണ അതിനൊന്നും സമയമില്ല, അതുകൊണ്ടാ പായസം മാത്രമേ ഉണ്ടാക്കുന്നുള്ളൂവെന്നും ആതിര പറഞ്ഞിരുന്നു. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.

Also Read
മോഹൻലാലിന്റെ ഭാവി പ്രവചിച്ച് സ്വാമി; മോഹൻലാലിന്റെ സർവ്വ നിയന്ത്രണവും ഭാര്യയുടെ കയ്യിലാണെന്ന് ആക്ഷേപം

അതേസമയം എന്നാണ് താരം മിനിസ്‌ക്രീനിലേക്ക് തിരിച്ചു വരുന്നത് എന്നറിയില്ല. കുറച്ചുകഴിഞ്ഞ് താൻ തിരികെ എത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നു. അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങൾ പങ്കിടാറുണ്ട് താരം.

Advertisement