Home Entertainment Celebrities

ഇത് അവന്തിക തന്നെയോ, എന്തൊരു മാറ്റം; ഗ്ലാമര്‍ ലുക്കില്‍ നടി , ഉരുക്ക് സ്ത്രീയാണ് താനെന്ന് താരം കുറിച്ചു

4675

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അവന്തിക മോഹന്‍. സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത് എങ്കിലും സീരിയലിലാണ് ഈ തരം ശ്രദ്ധിക്കപ്പെട്ടത്. ഇന്നും അഭിനയരംഗത്ത് സജീവമാണ് അവന്തിക. മോഡലിങ്ങിലൂടെ സിനിമയിലെത്തിയ നടി പിന്നീട് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മിസ്റ്റര്‍ ബീന്‍, അലമാര തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

Advertisements

ഈ താരം തമിഴ് ,തെലുങ്ക് ,കന്നട ചിത്രത്തിലും പരീക്ഷണം നടത്തിയിട്ടുണ്ട്. ആ സമയത്ത് തന്നെ മിനിസ്‌ക്രീനിലും തിളങ്ങിയിരുന്നു അവന്തിക. അവന്തിക അറിയപ്പെട്ടതും സീരിയല്‍ മേഖലയിലൂടെയാണ്. സൂര്യ ടീവിയില്‍ സംപ്രേക്ഷണം ചെയ്ത ശിവകാമി എന്ന പരമ്പരയിലൂടെ തുടക്കമിട്ട അവന്തിക , പിന്നീട് അഭിനയിച്ച ആത്മസഖി എന്ന സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി.

also read
ബോളിവുഡിന്റെ ലേഡി സിങ്കമാകാൻ ദീപിക പദുക്കോൺ; സംവിധാനം ചെയ്യാൻ രക്ഷിത് ഷെട്ടിയും

ഇപ്പോഴിതാ താരത്തിന്റെ സോഷ്യല്‍ മീഡിയയില്‍ എത്തിയ ചില ചിത്രങ്ങളാണ് വൈറല്‍ ആവുന്നത്. കില്ലര്‍ ലുക്ക് എന്നാണ് സാധിക വേണുഗോപാല്‍ ഫോട്ടോയ്ക്ക് കമന്റ് ഇട്ടത്.

സ്‌നേഹം അറിയിച്ചുകൊണ്ട് ആരാധകരും എത്തി. പൊട്ടാത്ത തോല്‍ക്കാത്ത ഒരു ഉരുക്ക് സ്ത്രീയാണ് ഞാന്‍ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍. നിരവധി താരങ്ങള്‍ ഇതിന് താഴെ കമന്റ് ഇട്ടിട്ടുണ്ട് . ചിത്രം ഇതിനോടകം വൈറല്‍ ആയി കഴിഞ്ഞു.

Advertisement