അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ആഘോഷിച്ച് ഉണ്ണിമുകുന്ദന്‍, ലൊക്കേഷനില്‍ രാമപൂജ നടത്തി, നേരിട്ട് ക്ഷണം കിട്ടിയിട്ടും പങ്കെടുക്കാതെ മോഹന്‍ലാല്‍, സൈബര്‍ ആക്രമണം

75

യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.

Advertisements

സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്.

Also Read:ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ പങ്കാളിയായ ഏറ്റവും മികച്ച ചിത്രം; ഏപ്രില്‍ 11ന് സ്‌ക്രീനുകളില്‍ രോമാഞ്ചം ഉറപ്പാണെന്ന് ഉണ്ണി മുകുന്ദന്‍

ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകന്‍മാരില്‍ മുന്‍ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. മാളികപ്പുറമാണ് താരത്തിന്റേതായി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം.

കഴിഞ്ഞ ദിവസം അയോധ്യയില്‍ നടന്ന പ്രാണ പ്രതിഷ്ട ചടങ്ങ് ഇപ്പോള്‍ ലോക ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്. സിനിമാരംഗത്ത് നിന്നും പലര്‍ക്കും അതില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയിരുന്നു. നടന്‍ ഉണ്ണിമുകുന്ദന് നേരിട്ട് ക്ഷണം കിട്ടിയില്ലെങ്കിലും താരം സിനിമാലൊക്കേഷനില്‍ വെച്ച് രാമപൂജ നടത്തിയിരുന്നു.

Also Read:ഗോപി ജീവിതത്തിലെ വലിയൊരു ഭാഗമാണ്, അദ്ദേഹം നല്ലതുപോലെ ജീവിക്കണം; അഭയ ഹിരണ്മയി

ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അതേസമയം, ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാന്‍ നടന്‍ മോഹന്‍ലാലിനും ക്ഷണം കിട്ടിയിരുന്നുവെങ്കിലും താരം പോയിരുന്നില്ല.

ഇൗ സംഭവത്തിന് പിന്നാലെ മോഹന്‍ലാലിന് നേരെ സൈബര്‍ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. താരത്തിന്റെ പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന്‍ ബഹിഷ്‌കരിക്കണമെന്നൊക്കെയുള്ള രീതിയിലാണ് ആക്രമണം.

Advertisement