നമ്മുടെ സിനിമ ഇറങ്ങുകയാണ്, ഇതൊരു മാജിക് ഉള്ള സിനിമയാണ്; വാലിബനെ കുറിച്ച് മോഹന്‍ലാല്‍

66

മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ചിത്രം നാളെ റിലീസ് ചെയ്യുകയാണ്. സിനിമയുടെ പോസ്റ്ററും മറ്റും പുറത്തുവന്നെങ്കിലും ഒരു പിടിത്തവും ഇതുവരെ പ്രേക്ഷകർക്ക് കിട്ടിയില്ല. പൊതുവെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രങ്ങളെല്ലാം അത്തരത്തിൽ ഉള്ളതാണ്.

ഇപ്പോൾ ചിത്രം റിലീസ് ചെയ്യുന്നതിന് തൊട്ടുമുൻപ് മോഹൻലാൽ തൻറെ ആരാധകരോട് അക്കാര്യം ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചിരിക്കുകയാണ്.

Advertisements

ഇന്നലെ രാത്രി ട്വിറ്റർ സ്‌പേസിൽ മോഹൻലാൽ ആരാധകർ സംഘടിപ്പിച്ച ചർച്ചയിലാണ് അതിഥിയായി എത്തിയ മോഹൻലാൽ തന്നെ ഇക്കാര്യം ഒരിക്കൽക്കൂടി അടിവരയിട്ട് പറഞ്ഞത്. വാലിബൻ ഒരു മാസ് സിനിമയായി മാത്രം കാണരുതെന്ന് അദ്ദേഹം പറയുന്നു.

‘നമ്മുടെ സിനിമ മറ്റന്നാൾ ഇറങ്ങുകയാണ്. നല്ലതായി മാറട്ടെ എന്ന് പ്രാർഥിക്കാം. നല്ലത് സംഭവിക്കട്ടെ. നല്ലത് പ്രതീക്ഷിക്കാം. ഞാൻ നമ്മുടെ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു, ഇത് ഭയങ്കര ഒരു മാസ് സിനിമ എന്ന് കരുതി മാത്രം.. ആയിക്കോട്ടെ, മാസ് സിനിമ ആയിക്കോട്ടെ. പക്ഷേ അതിനകത്ത് ഒരു ക്ലാസ് ഉണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസ്, ഒരു മാജിക് ഉള്ള സിനിമയാണ്. അങ്ങനെയും കൂടി മനസിൽ വിചാരിച്ചിട്ട് പോയി കാണൂ’, മോഹൻലാലിൻറെ വാക്കുകൾ.

also readഅയോധ്യയിലെ പ്രാണ പ്രതിഷ്ഠ ആഘോഷിച്ച് ഉണ്ണിമുകുന്ദന്‍, ലൊക്കേഷനില്‍ രാമപൂജ നടത്തി, നേരിട്ട് ക്ഷണം കിട്ടിയിട്ടും പങ്കെടുക്കാതെ മോഹന്‍ലാല്‍, സൈബര്‍ ആക്രമണം

Advertisement