ഞാൻ എന്ത് പറഞ്ഞിട്ടും അദ്ദേഹം കൂൾ ആയില്ല! ബാബു ആന്റണിയുമായി അന്ന് കയ്യാങ്കളി വരെ എത്തിയ സംഭവത്തെക്കുറിച്ച് വ്യക്തമാക്കി പൊളി ഫിറോസ്

145

ബിഗ് ബോസ് മലയാളത്തിലൂടെ പ്രശ്തരായ ദമ്പതികളാണ് പൊളി ഫിറോസും സജ്‌നയും. ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ദമ്പതികൾ മത്സരിക്കാൻ എത്തുന്നത്. രണ്ടുവ്യക്തികൾ ആണ് എങ്കിലും ഒറ്റ മത്സരാർത്ഥി ആയിട്ടാണ് ഫിറോസ്- സജ്ന ദമ്പതികൾ ഷോയിലേക്ക് എത്തിയത്. ടെലിവിഷൻ മേഖലയിൽ പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫിറോസ് കൊല്ലം സ്വദേശിയാണ്.

നിരവധി റിയാലിറ്റി ഷോകളുടെ ഭാഗം ആയിരുന്ന ഫിറോസ് തന്റെ ജീവിത പങ്കാളിയേയും അതെ ഫീൽഡിൽ തന്നെ സജീവമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ബിഗ് ബോസ് വീട്ടിൽ അധികം നില്ക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രേക്ഷകരുടെ പ്രിയങ്കരർ ആയി മാറാൻ ദമ്പതികൾക്ക് കഴിഞ്ഞു. ഇപ്പോഴിതാ ഫിറോസ് നടത്തിയ ചില തുറന്നുപറച്ചിലുകൾ ആണ് വൈറലായി മാറുന്നത്.

Advertisements

ALSO READ

മലയാളികളെ ഒരുപാട് പൊട്ടിചിരിപ്പിച്ചിട്ടുള്ള ശ്രീനിവാസൻ വീട്ടിൽ ഒരു ഗൗരവക്കാരനാണ്! എന്റെ രണ്ട് മക്കളേയും അച്ഛൻ ആദ്യം എടുത്തിരുന്നില്ല : ശ്രദ്ധ നേടി അച്ഛനെ കുറിച്ച് വിനീത് പറഞ്ഞ കാര്യങ്ങൾ

എംജി ശ്രീകുമാറും ആയി പങ്കെടുത്ത പറയാം നേടാം ഷോയിലൂടെയാണ് ചില തുറന്നുപറച്ചിലുകൾ ഫിറോസ് നടത്തിയത്. വെക്കേഷനുമായി ബന്ധപെട്ടു താൻ അമേരിക്കൻ യാത്രകൾ നടത്തുന്ന ആളാണ് എന്നും, കുറച്ചുകാലം മുൻപ് നടത്തിയ പര്യടനത്തിനിടയിൽ നടൻ ബാബു ആന്റണിയെ കണ്ടുവെന്നും അദ്ദേഹം കാര്യങ്ങൾ തുറന്നു പറയുന്ന കൂട്ടത്തിൽ ഫിറോസിനെക്കുറിച്ചു സംസാരിച്ചുവെന്നും എം ജി പറയുന്നു.

ഫിറോസ് ഇപ്പോൾ എവിടെയാണ് എന്ന് ബാബു ആന്റണി തന്നോട് തിരക്കിയെന്നും, എന്നാൽ തനിക്ക് ഏറ്റവും ഇഷ്ടപെട്ട വ്യക്തിയാണ് ഫിറോസെന്ന് താൻ പറഞ്ഞതായും എംജി പറയുന്നു. സത്യം പറയാലോ ബാബു, ഫിറോസ് എവിടെ എന്ന് തനിക്ക് അറിയില്ലെന്നു താൻ ബാബുവിനോട് പറഞ്ഞതായും എംജി പറയുന്നു. എന്നാൽ അതിനിടയിൽ ഒരു സംഭവം ഉണ്ടെന്നും ഫിറോസ് സംസാരിച്ചു തുടങ്ങുന്നു.

ഡേഞ്ചറസ് ബോയ്‌സ് നല്ല റീച്ചിൽ മുൻപോട്ട് പോയ്‌കൊണ്ടിരിക്കവെയാണ് അദ്ദേഹത്തെ പറ്റിക്കാം എന്ന് താൻ കരുതുന്നതെന്ന് പറഞ്ഞു തുടങ്ങിയ ഫിറോസ്, ബാബു ആന്റണിയുമായി അന്ന് കയ്യാങ്കളി വരെ എത്തിയ സംഭവത്തെക്കുറിച്ചും വ്യക്തമാക്കി. ബാബു ചേട്ടനെ ഇറിറ്റേറ്റ് ചെയ്യുന്ന എല്ലാ കാര്യങ്ങളും മേക്കപ്പ് റൂമിൽ വച്ച് നടത്തിയതായും, ഇടക്ക് ഫിറ്റ്സ് വരുന്നതായും താൻ അഭിനയിച്ചുവെന്നും അതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നും ഫിറോസ് വ്യക്തമാക്കി.

ALSO READ

സിനിമയിൽ മാത്രമല്ല ജീവിതത്തിലും സുരേഷ് ഗോപി നല്ലൊരു നടനാണ്, ജീവിതത്തിനും മരണത്തിനും ഇടയിൽ അന്യനാട്ടിൽ കഴിയുന്ന ഒരാൾക്ക് വേണ്ടി സഹായമഭ്യർത്ഥിച്ചിട്ട് യാതൊരു പ്രതികരണവുമില്ല! സുരേഷ് ഗോപിക്ക് എതിരെ വിമർശനവുമായി ജോമോൾ ജോസഫ്

ഒരുപാട് വിഷയങ്ങൾ ഇതിന്റെ പേരിൽ നടന്നുവെന്നും, ആ ഷോ ടെലികാസ്റ്റ് ചെയ്യില്ലെന്നും താൻ പറഞ്ഞുവെങ്കിലും അദ്ദേഹം കൂൾ ആയില്ല. തന്നെ ഇടിക്കാതെ അദ്ദേഹത്തിന് പ്രശ്‌നം മാറില്ലെന്നും എന്നാൽ തന്നെ ഇടിച്ചാൽ താൻ തിരിച്ചിടിക്കുമെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടെന്നും, ഞങ്ങൾ തമ്മില്ലുള്ള വിഷയങ്ങൾ ശ്രീകുമാർ ചേട്ടൻ പറഞ്ഞു പരിഹരിക്കണമെന്നും ഫിറോസ് ഷോയിലൂടെ പറയുന്നു.

ജീവിതത്തിൽ താൻ ഒരുപാട് ജോലികൾ ചെയ്തിട്ടുള്ള വ്യക്തിയാണ്. ഒന്നിലും സക്‌സസ് ആകാൻ കഴിഞ്ഞില്ല, ഇടക്ക് കഫ്തീരിയ തുടങ്ങി പൊട്ടി പാളീസായി പോയ കഥയെ കുറിച്ചും ഫിറോസ് എംജിയോട് പറഞ്ഞു. കഴിഞ്ഞ 21 വർഷമായി കലാജീവിതത്തിൽ സജീവം ആണ് ഫിറോസ്. ക്യാമറക്ക് മുൻപിലും പിന്നിലും പ്രവർത്തിച്ച ഫിറോസ് പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആണ്. ഏഷ്യാനെറ്റിലൂടെ ആയിരുന്നു ഫിറോസ് തുടക്കം കുറിച്ചത്.

‘ഡേഞ്ചറസ് ബോയ്‌സ്’ എന്ന പരിപാടിയുടെ അവതാരകനായി എത്തിയതോടെയാണ് ഫിറോസിനെ പ്രേക്ഷകർ അറിഞ്ഞുതുടങ്ങിയത്. ‘തില്ലാന തില്ലാന’ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ ഫിറോസ്, ആ ഷോയുടെ ടൈറ്റിൽ വിന്നറായിരുന്നു. ഒരു ഡാൻസർ കൂടിയായ ഫിറോസ് പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും താരം ആയിരുന്നു. മിക്ക ഷോകളിലും വിന്നർ കൂടി ആയിരുന്ന ഫിറോസ് മലയാളത്തിലും , അന്യഭാഷാ സിനിമകളിലും ഫിറോസ് ഒരു കൈ നോക്കിയിട്ടുണ്ട്.

 

Advertisement