മുടി നരച്ചാലും പോലീസ് വേഷം ചെയ്യും, ശരീരം മോശമാക്കാതെ കൊണ്ടുപോകുകയാണ് പുള്ളിക്കാരി, വാണിയുടെ മടങ്ങി വരവിനെ കുറിച്ച് ബാബുരാജ് പറയുന്നു

267

തെന്നിന്ത്യന്‍ സിനിമയിലെ തൊണ്ണൂറുകളിലെ തന്റേടിയായ പെണ്‍ കഥാപാത്രങ്ങളുടെ പ്രതിരൂപം ആയിരുന്നു നടി വാണി വിശ്വനാഥ്. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരവും ആയിരുന്നു വാണി വിശ്വനാഥ്. മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം വാണി കാഴ്ചവെച്ചിട്ടുണ്ട്.

Advertisements

മംഗല്യ ചാര്‍ത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. കരുത്തുറ്റ കഥാപാത്രങ്ങള്‍ കൊണ്ട് നിരവധി വേഷങ്ങള്‍ മലയാള സിനിമയില്‍ കൈകാര്യം ചെയ്ത നടി ആരാധകരുടെ ഉള്ളില്‍ സ്ഥാനം പിടിച്ചത് വളരെ പെട്ടന്നായിരുന്നു.

Also Read: വിജയിക്കൊപ്പമുള്ള ആ ചിത്രമാണ് ഏറ്റവും ഇഷ്ടമില്ലാത്തത്, ഒരിക്കലും കാണാന്‍ തോന്നാറില്ല, വെളിപ്പെടുത്തലുമായി തമന്ന

മലയാള സിനിമയിലെ തന്നെ വില്ലന്‍ നടന്‍ ആയിരുന്ന ബാബുരാജിനെ ആണ് വാണി വിശ്വനാഥ് വിവാഹം ചെയ്തത്. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം. കുടുംബവും മക്കളുമടങ്ങിയ ലോകത്തേക്ക് ചുരുങ്ങുകയായിരുന്നു വാണി വിശ്വനാഥ്.

ഇപ്പോഴിതാ സിനിമയിലേക്കുള്ള വാണിയുടെ മടങ്ങി വരവിനെ കുറിച്ച് ബാബുരാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തങ്ങള്‍ ഒന്നിച്ച് ഒരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നുവെന്നും കൊറോണ സമയത്തായിരുന്നുവെന്നും സംവിധായകനും ക്യാമറാമാനുമെല്ലാം കൊറോണ വന്നതോടെ ആ ചിത്രം മുടങ്ങിപ്പോയി എന്നും ബാബുരാജ് പറയുന്നു.

Also Read: അഭിനയത്തിലേക്ക് എത്തിയത് നാദിര്‍ഷാ കാരണം, ശരീരവണ്ണത്തിന്റെ പേരില്‍ തുടക്കത്തില്‍ ഒത്തിരി കളിയാക്കലുകള്‍ നേരിട്ടു, അനുരാഗ ഗാനം പോലെയിലെ നായകന്‍ പറയുന്നു

ചിത്രം നടക്കുമെന്ന പ്രതീക്ഷയിലാണ്. വാണിയുടെ മടങ്ങി വരവിനായി നിങ്ങളെ എല്ലാവരെയും പോലെ താനും കാത്തിരിക്കുകയാണെന്നും വാണി.ുടെ പോലീസ് വേഷം കാണാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും പുള്ളിക്കാരി ഈ വേഷം ചെയ്യാന്‍ വേണ്ടി ശരീരം ഒട്ടും മോശമാക്കാതെ കൊണ്ടുപോകുകയാണെന്നും മുടിയൊക്കെ നരച്ചാലും പോലീസ് വേഷം ചെയ്യാലോ എന്നും ബാബുരാജ് പറയുന്നു.

Advertisement