Home Entertainment Celebrities

ബേബി ഷവറിനിടെ ആതിര മാധവിന് കിട്ടിയ കിടിലൻ സർപ്രൈസ് ; ശരിയ്ക്കും ഞെട്ടിയെന്ന് താരം : വൈറലായി വീഡിയോ!

88

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട പരമ്പരയായ കുടുംബ വിളക്ക് എന്ന സീരിയലിലെ അനന്യ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ആതിര മാധവ് പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. ഗർഭിണിയായ ശേഷം സീരിയലിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും ആതിര തന്റെ വിശേഷങ്ങൾ എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

വൈകാതെ തന്നെ താൻ വീണ്ടും അഭിനയ രംഗത്തേക്കെത്തുമെന്നും ആതിര വ്യക്തമാക്കിയിരുന്നു. കുടുംബ വിളക്കിന്റെ തുടക്കത്തിൽ അൽപം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നു അനന്യ എങ്കിലും, വളരെ പെട്ടന്ന് സുമിത്രയ്ക്കൊപ്പം ചേർന്നു.

Advertisements

ALSO READ

ആ ഒരു കാര്യത്തിന് അമാലിനോട് എനിയ്ക്ക് അസൂയ തോന്നാറുണ്ട് ; നിങ്ങളെ കണ്ടിട്ടാണോ പെൺകുട്ടികൾക്ക് ക്രഷ് തോന്നുന്നതെന്ന് അവൾ എന്നോട് ചോദിയ്ക്കാറുള്ളത് : കുടുംബ വിശേഷങ്ങൾ പങ്കു വച്ച് ദുൽഖർ സൽമാൻ

വിവാഹ ശേഷവും അഭിനയിക്കുന്നതിൽ രാജീവിന് എതിർപ്പില്ലാത്തത് കൊണ്ട് ആതിര കുടുംബ വിളക്കിൽ എത്തിയിരുന്നു. ഗർഭിണിയായപ്പോഴും പിന്മാറിയിരുന്നില്ല. ഡോക്ടർ റസ്റ്റ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ആതിര അനന്യയുടെ വേഷം അഴിച്ചുവച്ചത്.

അടുത്തിടെയായിരുന്നു നടിയുടെ വളകാപ്പ് ചടങ്ങ് നടന്നത്. ഇപ്പോൾ ഒൻപത് മാസം തികഞ്ഞ് നിൽക്കുകയാണ് ആതിര മാധവ്. അപ്പോഴും സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ് താരം. ഭർത്താവിനൊപ്പം തന്റെ കുടുംബ വിശേഷം എല്ലാം ആതിര ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

വളകാപ്പ് ഫോട്ടോഷൂട്ടിനായി മേക്കപ്പ് ഇടുന്നതും ഡ്രസ് എടുക്കാനായി പോകുന്നതും ഒക്കെ ആതിര വ്‌ളോഗിൽ കാണിക്കുന്നുണ്ട്. ഫോട്ടോഷൂട്ട് നടന്നുകൊണ്ടിരിക്കെയാണ് ആതിരയെയും കൂട്ടരെയും ഞെട്ടിച്ചുകൊണ്ട് ഡയാന ഹമീദ് എത്തിയത്. എന്റെ കൊച്ചിന്റെ ഉമ്മ എന്നാണ് ഡയാനയെ ആതിര വിശേഷിപ്പിച്ചത്.

ആതിരയുടെ വയറിൽ തൊട്ട് കുഞ്ഞിനോടെന്ന വണ്ണം സോറി കേട്ടോ വളകാപ്പിന് വരാൻ പറ്റിയില്ല, ക്ഷമിക്കണം എന്ന് ഡയാന പറയുന്നതും വീഡിയോയിൽ കാണാം. ഇരുവരും സംസാരിച്ചിരിക്കുന്നതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവിടേയ്ക്ക് പാർവതി എത്തുന്നത്.

ALSO READ

ആ സിനിമയിൽ ഞാൻ ലിപ് ലോക്ക് ചെയ്തിട്ടില്ല, ചില ടെക്‌നിക്ക് ഉപയോഗിച്ച് ചെയ്തതായി തോന്നിപ്പിച്ചതാണ് ; പ്രണയിക്കുന്നയാളെയല്ലാതെ മറ്റൊരാളെ ലിപ് ലോക്ക് ചെയ്യാൻ പ്രയാസമാണെന്ന് ഗായത്രി സുരേഷ്

എന്തൊരു സർപ്രൈസാണ് ഇതെന്നായിരുന്നു ആതിര പറഞ്ഞത്. ആതിരയ്ക്ക് കൈ നിറയെ സമ്മാനവുമായാണ് പാർവതി കൃഷ്ണ ആതിരയെ കാണാനെത്തിയത്. വളരെ ഹെൽത്തി ആയിട്ടുള്ള ആഹാര സാധനങ്ങളൊക്കെയാണ് നിനക്ക് വേണ്ടി ഞാൻ വാങ്ങിയിരിക്കുന്നതെന്നായിരുന്നു പാർവതി പറഞ്ഞത്.

പാർവതി ഇൻസ്പിരേഷൻ ആണെന്നും പ്രസവശേഷമുള്ള തടി കുറയ്ക്കുന്നതെങ്ങനെ ആണ് എന്ന് ചോദിക്കാൻ താൻ പാർവതിയെ വിളിക്കാനിരിക്കുകയായിരുന്നുവെന്നും ആതിര പറയുന്നു. കഠിനാധ്വാനം കൊണ്ടാണ് താൻ തടി കുറച്ചതെന്നായിരുന്നു പാർവതിയുടെ മറുപടി. ഇൻഡസ്ട്രിയിൽ അധികമാരുമായും വലിയ കമ്പനി ഇല്ല, അതിൽ വൈബ് തോന്നുന്ന രണ്ട് പേർ ഡയാനയും ആതിരയുമാണെന്നും പാർവതിയും പറയുന്നുണ്ട്.

 

Advertisement