സ്വര്‍ണ്ണത്തില്‍ മുങ്ങിക്കുളിച്ചില്ല, വളരെ സിംപിള്‍ ലുക്കില്‍ വിവാഹദിനത്തില്‍ ഭാഗ്യ സുരേഷ്, വൈറലായി ചിത്രങ്ങള്‍

109

മലയാള സിനിമയിലെ സൂപ്പര്‍താരം സുരേഷ് ഗോപിയുടെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കേരളക്കര അടുത്തിടെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടേത്.

Advertisements

ഒരാഴ്ച നീണ്ട വിവാഹ പരിപാടികളില്‍ സംഗീത്, മെഹന്ദി, അടക്കമുള്ള എല്ലാ പരിപാടികളും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ വെച്ചായിരുന്നു ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം നടന്നത്. പ്രധാനമന്ത്രിയുള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു.

Also Read:അവസരം കിട്ടണ്ടേ, എന്നാല്‍ അല്ലേ അഭിനയിക്കാന്‍ പറ്റൂ, മലയാള സിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണോ എന്ന ചോദ്യത്തിന് മറുപടിയുമായി ശാലിന്‍ സോയ

അതുകൊണ്ടു തന്നെ ഗുരുവായൂരില്‍ കനത്ത സുരക്ഷയായിരുന്നു ഒരുക്കിയത്. വിവാഹത്തിന് ഭാഗ്യയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. വളരെ ലളിതമായ വെഡ്ഡിങ് ലുക്കായിരുന്നു ഭാഗ്യയുടേത്. ഒരു താരപുത്രി വിവാഹത്തിന് ഇങ്ങനെ അണിഞ്ഞൊരുങ്ങുന്നത് ഇതാദ്യമായിട്ടാവും.

ഒറഞ്ച് നിറത്തിലുള്ള സാരിയായിരുന്നു ഭാഗ്യ ധരിച്ചത്. ഇതിന് മാച്ച് ആവുന്ന രീതിയില്‍ ഒരു നെക്ലേസും ധരിച്ചിട്ടുണ്ട്. ആഭരണങ്ങള്‍ കൊണ്ട് മൂടിയിരുന്നില്ല. ഇത്രയും ആഡംബരമായി വിവാഹം നടക്കുമ്പോള്‍ സ്വര്‍ണ്ണത്തില്‍ മുങ്ങിക്കുളിച്ചാവും ഭാഗ്യ എത്തുക എന്നായിരുന്നു പലരും കരുതിയത്.

Also Read:യുഎസിലും ആഞ്ഞടിക്കും, ആഗോള തലത്തില്‍ വമ്പന്‍ റിലീസുമായി വാലിബന്‍, പുതിയ വിവരം ഇങ്ങനെ

എന്നാല്‍ അങ്ങനെ സംഭവിത്തില്ല. രണ്ട് മാലയും രണ്ട് വളയും മാത്രമായിരുന്നു ഭാഗ്യ ധരിച്ചത്. വളരെ സുന്ദരിയായി എത്തിയ ഭാഗ്യയുടെ വെഡ്ഡിങ് ലുക്കിനെ പ്രശംസിക്കുകയാണ് ഇന്ന് സോഷ്യല്‍മീഡിയ ചിത്രങ്ങള്‍ വൈറലായിരുന്നു.

Advertisement