മോഡിജിയുടെ സാന്നിധ്യത്തില്‍ കുട്ടികളുടെ വിവാഹം, സന്തോഷനിമിഷത്തില്‍ സുരേഷ് ഗോപിയുടെ മനസ്സില്‍ ലക്ഷ്മിയായിരിക്കും, വിങ്ങലോടെ ഓര്‍ത്തിട്ടുണ്ടാവും

94

രാഷ്ട്രീയ പ്രവര്‍ത്തകനും മലയാള സിനിമയിലെ സൂപ്പര്‍താരവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കേരളക്കര അടുത്തിടെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടേത്.

Advertisements

കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ വെച്ചായിരുന്നു ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം നടന്നത്. ഒരാഴ്ച നീണ്ട വിവാഹ പരിപാടികളില്‍ സംഗീത്, മെഹന്ദി, അടക്കമുള്ള എല്ലാ പരിപാടികളും ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുള്‍പ്പെടെ നിരവധി പ്രമുഖര്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

Also Read:സ്വര്‍ണ്ണത്തില്‍ മുങ്ങിക്കുളിച്ചില്ല, വളരെ സിംപിള്‍ ലുക്കില്‍ വിവാഹദിനത്തില്‍ ഭാഗ്യ സുരേഷ്, വൈറലായി ചിത്രങ്ങള്‍

പ്രധാനമന്ത്രി എത്തുന്നതുകൊണ്ടു തന്നെ ഗുരുവായൂരില്‍ കനത്ത സുരക്ഷയായിരുന്നു ഒരുക്കിയത്. വിവാഹത്തിന് ഭാഗ്യയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. വളരെ ലളിതമായ വെഡ്ഡിങ് ലുക്കായിരുന്നു ഭാഗ്യയുടേത്. ഒരു താരപുത്രി വിവാഹത്തിന് ഇങ്ങനെ അണിഞ്ഞൊരുങ്ങുന്നത് ഇതാദ്യമായിട്ടാവും.

ഇപ്പോഴിതാ മകള്‍ ഭാഗ്യയുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് പ്രധാനമന്ത്രി മോഡിജിയുടെ സാന്നിധ്യത്തില്‍ തന്റെ കുട്ടികള്‍ വിവാഹിതരായി എന്നും അവരെയും നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണമെന്നും സുരേഷ് ഗോപി പോസ്റ്റില്‍ കുറിച്ചു.

Also Read:ഭാഗ്യ സുരേഷിന്റെ സന്തോഷ നിമിഷത്തില്‍ പങ്കുചേര്‍ന്ന് താരരാജാക്കന്മാര്‍, വിവാഹത്തിന് എത്തിയത് കുടുംബസമേതം

സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകളായിരുന്നു ഭാഗ്യ. ആദ്യ മകള്‍ ലക്ഷ്മി ഒന്നരവയസ്സില്‍ മരണപ്പെട്ടിരുന്നു. ലക്ഷ്മിയുടെ മരണം ഇന്നും താരത്തിനും കുടുംബത്തിനും വലിയ വേദന തന്നെയാണ്. അവള്‍ ഇപ്പോള്‍ ഉണ്ടായിരുന്നുവെങ്കില്‍ 32 വയസ്സുണ്ടായേനെ എന്ന് സുരേ്ഷ് ഗോപി മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.

Advertisement