ആ ധാരണകള്‍ തെറ്റാണ്, ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്, എനിക്ക് ഇനിയും സിനിമ ചെയ്യണം, തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍

60

വര്‍ഷങ്ങളായി മലയാളി സിനിമാ പ്രേമികള്‍ക്ക് അടുത്ത് അറിയാവുന്ന നടിയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള മഞ്ജു വാര്യര്‍ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് മലയാളിക്ക്.

Advertisements

നടന്‍ ദിലീപും ആയുള്ള വിവാഹത്തിന് ശേഷം ഒരു കുടുംബിനിയായി ഒതുങ്ങിയ മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. മകള്‍ മീനാക്ഷിക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കുക ആയിരുന്നു അവര്‍ അക്കാലത്ത്. പിന്നീട് ദിലീപുമായുള്ള ബന്ധം അവസാനിപ്പിച്ച് മഞ്ജു വിവാഹ മോചനം നേടി.

Also Read:സ്വര്‍ണ്ണത്തില്‍ മുങ്ങിക്കുളിച്ചില്ല, വളരെ സിംപിള്‍ ലുക്കില്‍ വിവാഹദിനത്തില്‍ ഭാഗ്യ സുരേഷ്, വൈറലായി ചിത്രങ്ങള്‍

ഇതിന് പിന്നാലെ നടി വീണ്ടും സിനിമയില്‍ സജീവമാവുകയും തമിഴടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും തന്റെ സാന്നിധ്യം അറിയുക്കുകയും ചെയ്തു. ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിനെ കുറിച്ച് മഞ്ജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ദനേടുന്നത്.

തനിക്ക് എപ്പോഴഉം മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് താരം തുറന്നുപറഞ്ഞു. നല്ല സിനിമകള്‍ തനിക്ക് അദ്ദേഹത്തിനൊപ്പം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇത്രയും കാലമായിട്ടും ആകെ ഏഴോ എട്ടോ സിനിമകള്‍ മാത്രമാണ് ഒന്നിച്ച് ചെയ്തിട്ടുള്ളതെന്നും താരം പറയുന്നു.

Also Read: അവസരം കിട്ടണ്ടേ, എന്നാല്‍ അല്ലേ അഭിനയിക്കാന്‍ പറ്റൂ, മലയാള സിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണോ എന്ന ചോദ്യത്തിന് മറുപടിയുമായി ശാലിന്‍ സോയ

ഇനി ഒരു നല്ല പടം വരട്ടെയെന്ന് താനും ആഗ്രഹിക്കുന്നുണ്ട്. ആരാണ് ലാലേട്ടനൊപ്പമൊക്കെ അഭിനയിക്കാന്‍ ആഗ്രഹിക്കാത്തത് എന്നും മോഹന്‍ലാലിന്റെ സിനിമകളില്‍ തനിക്കും തന്റേതായ സ്ഥാനമുണ്ടായിരുന്നുവെന്നും മഞ്ജു പറയുന്നു.

Advertisement