മസനഗുഡി വഴി ഊട്ടി, ഈ റൂട്ടില്‍ ദുല്‍ഖര്‍സല്‍മാന്‍ നേരത്തെ പോയതാ, വൈറലാവുന്ന പുതിയ വീഡിയോ ഇതാ

60

കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിംഗില്‍ നില്‍ക്കുന്ന വീഡിയോകളാണ് മസനഗുഡി വഴി ഊട്ടിക്ക്. ഒരു വ്‌ലോഗര്‍ മസനഗുഡി വഴി ഊട്ടിയിലേക്ക് പോകുന്ന വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ഇത് വൈറലാവുകയായിരുന്നു.

Advertisements

മസനഗുഡി വഴി ഊട്ടിയിലേക്ക് പോകുന്ന വഴിയാണ് വ്‌ലോഗര്‍ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. വീഡിയോ വൈറലായതോടെ അതിനെ അനുകരിച്ചും ട്രോളിക്കൊണ്ടും ഇന്‍സ്റ്റയിലും മറ്റും വീഡിയോകള്‍ നിറയാന്‍ തുടങ്ങി.

Also Read:ആ ധാരണകള്‍ തെറ്റാണ്, ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്, എനിക്ക് ഇനിയും സിനിമ ചെയ്യണം, തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍

അങ്ങനെ അത് ട്രെന്‍ഡിങ്ങായി. അസ്ലാം ഓ എം എന്ന കണ്ണൂര്‍ക്കാരനാണ് വീഡിയോ ചെയ്തത്. വീഡിയോ കണ്ട് പലരും ഈ വഴി യാത്രയും ചെയ്തു. ചിലര്‍ക്കെല്ലാം യാത്ര നല്ലൊുരു എക്‌സ്പീരിയന്‍സ് തന്നെയായിരുന്നു.

എന്നാല്‍ ചിലര്‍ക്ക് വളരെ ബോറിംഗ് ആയി. പലരും യാത്രകളുടെ വീഡിയോ ഇടാന്‍ തുടങ്ങിയതോടെ അനിമേഷന്‍ വീഡിയോകളും ഇടയില്‍ സ്ഥാനം പിടിച്ചു. ഇപ്പോഴിതാ ഈ വീഡിയോയെ പറ്റി പുതിയ ഒരുവിവരമാണ് പുറത്തുവരുന്നത്.

Also Read:സ്വര്‍ണ്ണത്തില്‍ മുങ്ങിക്കുളിച്ചില്ല, വളരെ സിംപിള്‍ ലുക്കില്‍ വിവാഹദിനത്തില്‍ ഭാഗ്യ സുരേഷ്, വൈറലായി ചിത്രങ്ങള്‍

അസ്ലമിന് മുമ്പ് ഈ റൂട്ട് സംബന്ധിച്ച് സിനിമാതാരം ദുല്‍ഖര്‍ സല്‍മാന്‍ പരാമര്‍ശം നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. 2016ല്‍ സമീറിന്റെ സംവിധാനത്തില്‍ എത്തിയ കലി എന്ന സിനിമയിലെ ക്ലിപ്പാണ് വൈറലാവുന്നത്. സായ് പല്ലവിയാണ് നായിക.

സായ് പല്ലവി ചിത്രത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് അഞ്ജലി എന്നായിരുന്നു. മസനഗുഡിയായിരുന്നു അഞ്ജലിയുടെ സ്വദേശം. അഞ്ജലി ദുല്‍ഖറിന്റെ കഥാപാത്രത്തോട് നീ മസനഗുഡി പോയിട്ടില്ലല്ലോ, അവിടുന്ന ഊട്ടി വഴി കറങ്ങി വരാം എന്ന് പറയുന്നുണ്ട്. ഇതാണ് ഇപ്പോള്‍ വൈറലാവുന്ന വീഡിയോ.

Advertisement