സുരേഷ് ഗോപിയുടെ സംഭവം അറിഞ്ഞല്ലോ, ഇപ്പോള്‍ ഞാന്‍ സ്ത്രീകളില്‍ നിന്നും രണ്ട് മീറ്റര്‍ അകന്നുമാറിയെ നില്‍ക്കൂ, ബൈജു പറയുന്നു

85

കുട്ടിയായിരിക്കെ അഭിനയരംഗത്തേക്ക് ബാലതാരമായി കാലെടുത്തു വെച്ച നടനാണ് ബൈജു. 1981 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

Advertisements

1985 വരെ ബാലതാരമായി അഭിനയിച്ച താരം പിന്നീടങ്ങോട്ട് ആ ലേബലില്‍ നിന്ന് മാറി നടനായി. നായകനായും, സഹനടനായും താരം മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. ഇന്നും മലയാള സിനിമയില്‍ സജീവമാണ് ബൈജു.

Also Read: മമ്മൂട്ടിയുടെ കാര്യം ഇവിടെ മിണ്ടരുത്, മോഹന്‍ലാലിന് പോലും പറ്റില്ല അതുപോലെയാവാന്‍, അപൂര്‍വ്വജന്മമെന്ന് സുരേഷ് ഗോപി

ഇപ്പോഴിതാ അടുത്ത കുറച്ച് കാലങ്ങളായി സുരേഷ് ഗോപിക്കെതിരെയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബൈജു. സുരേഷ് ഗോപിയുടെ സംഭവം എല്ലാവരും അറിഞ്ഞല്ലോയെന്നും അതിന് ശേഷം താന്‍ സ്ത്രീകളില്‍ നിന്നും രണ്ട് മീറ്റര്‍ അകന്നുമാറിയെ നില്‍ക്കൂവെന്നും ബൈജു പറയുന്നു.

മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈ വെച്ച് സംസാരിച്ചതായിരുന്നു സുരേഷ് ഗോപിക്കെതിരെ ഉയര്‍ന്ന ആദ്യ വിവാദം. കോഴിക്കോട് വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം, മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി തുടര്‍ച്ചയായി സ്പര്‍ശിക്കുകയായിരുന്നു.

Also Read: ഞാന്‍ എന്ന് മരിച്ചു പോകുമെന്ന് എനിക്ക് അറിയില്ല, എനിക്ക് കിട്ടുന്ന എല്ലാ നിമിഷവും സന്തോഷം ഉള്ളതാകന്‍ ഞാന്‍ ശ്രിക്കാറുണ്ട് ; സ്മിഷ അരുണ്‍

താരത്തിന്റെ കൈ മാധ്യമപ്രവര്‍ത്തക തട്ടി മാറ്റിയെങ്കിലും വീണ്ടും വീണ്ടും സ്പര്‍ശിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെയാണ് സുരേഷ് ഗോപി തന്നെ സ്പര്‍ശിച്ചതെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ പറയുന്നു.

Advertisement