മകൾ ഡോക്ടറാണ്; മകൻ നന്നായി പഠിച്ചിരുന്നതാണ്, മൊബൈൽ എല്ലാം നശിപ്പിച്ചു; നിയന്ത്രിക്കാൻ കഴിയുന്നില്ല; മനസുതുറന്ന് ബൈജു

2469

10 ആം വയസ്സിൽ അഭിനയരംഗത്തേക്ക് ബാലതാരമായി കാലെടുത്തു വെച്ച നടനാണ് ബൈജു. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. 1985 വരെ ബാലതാരമായി അഭിനയിച്ച താരം പിന്നീടങ്ങോട്ട് ആ ലേബലിൽ നിന്ന് മാറി നടനായി. നായകനായും, സഹനടനായും താരം മലയാള സിനിമയിൽ നിറഞ്ഞു നിന്നു

ഇപ്പാഴിതാ സിനിമാ രംഗത്ത് നിന്നുള്ള രാഷ്ട്രീയ പ്രവർത്തകരെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബൈജു സന്തോഷ്. കാൻ ചാനൽ മീഡിയയോടാണ് താരത്തിന്റെ പ്രതികരണം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; സുരേഷ്ഗോപി എംപിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഫണ്ട് ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്തൊരു വ്യക്തിയാണ്. എന്റെ അറിവിൽ അദ്ദേഹം സ്വന്തം കയ്യിൽ നിന്ന് പൈസ എടുത്തുവരെ കാര്യങ്ങൾ ചെയ്യാറുണ്ട്. ഒരു നല്ല മനസ്സുള്ള ആൾക്ക് മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാനായി സാധിക്കുകയുള്ളു. അദ്ദേഹം ഇത്തവണ മത്സരിക്കുന്നുണ്ടെന്നാണ് എന്റെ അറിവ്. ഈ ഇലക്ഷനിലെങ്കിലും അദ്ദേഹം ജയിക്കുമോ, ഇല്ലയോ എന്ന് നമുക്കറിയാം.

Advertisements

ഇലക്ഷനെ പറ്റി എന്നോട് ചോദിച്ചാൽ ഈ വട്ടവും ബിജെപി തന്നെയായിരിക്കും കേന്ദ്രത്തിൽ വരിക എന്നാണ് നിഗമനം. അതേപോലെ ഇത്തവണ സുരേഷ് ഗോപി ജയിക്കും. അദ്ദേഹം ത്ൃശ്ശൂരിൽ നിന്ന് ജയിച്ചാൽ ആ ജില്ലക്ക് എന്തെങ്കിലും ഗുണമുണ്ടാവും. ഇത്തവണ മത്സരിച്ചിട്ടും ജയിച്ചില്ലെങ്കിൽ അടുത്ത തവണ മുതൽ മത്സരിക്കാൻ ഇറങ്ങരുതെന്നാണ് അദ്ദേഹത്തോട് ഞാൻ പറഞ്ഞിട്ടുള്ളത്. ഇനി ഞാൻ മത്സരിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

ALSO READ- ആ സിനിമയ്ക്ക് വേണ്ടി തെലുങ്ക് പഠിച്ച് തൃശ്ശൂര്‍ ശൈലിയില്‍ പറഞ്ഞ് കൈയ്യടി നേടി, പക്ഷേ സിനിമയില്‍ അഭിനയിച്ചാല്‍ അച്ഛന്‍ മരിക്കുന്നുമെന്ന് വരെ പറഞ്ഞു, ഗായത്രി സുരേഷ് പറയുന്നു

‘ഇന്നസെന്റ് ചേട്ടൻ ജയിക്കും എന്ന് വിചാരിച്ചല്ല മത്സരിക്കാൻ നിന്നത്. ചുമ്മാ ഒരു രസത്തിന് നിന്നതാണ്. അദ്ദേഹം പെട്ടുപ്പോയി. സിനിമയും രാഷ്ട്രീയവും കൂടെ കാെണ്ട് പോയാൽ നമ്മൾ വേഗത്തിൽ മരിച്ച് പോവും’ ‘നമ്മളൊരു മനുഷ്യനാണ്. അഭിനയിക്കാൻ പോണം, ചാനൽ പരിപാടിക്ക് പോണം, പൊതു പ്രവർത്തനത്തിന് പോണം ഇതിനുള്ള ആരോഗ്യം വേണ്ടേ,’ ബൈജു സന്തോഷ് പറഞ്ഞു.

എനിക്ക് ഹീറോ ആയിട്ട് വരെ സാധിക്കുന്ന വേഷങ്ങൾ വന്നതാണ്. പക്ഷേ കോവിഡ് വന്നതോടെ എല്ലാവരും വലിഞ്ഞു. എമ്പുരാനിലേയ്ക്ക് പൃഥ്വി വിളിച്ചിട്ടുണ്ട്. മലയാളം കണ്ട ഏറ്റവും ഹെവി സിനിമ ആകാനാണ് സാധ്യത. സിനിമ അല്ലാതെ ഒരു പ്രൊഫഷൻ ഉണ്ടാകുമെന്നു തോന്നുന്നില്ല. എന്തായാലും ഇതുവരെ എത്തിയില്ലേ ? ഇതിങ്ങനെ തന്നെയങ്ങു പോകുമെന്നും ബൈജു പറയുന്നു.

ALSO READ- രാവിലെ കുളിച്ച് ഈറനുടുത്ത് തുളസിക്കതിര് ചൂടി ഭര്‍ത്താവിന്റെ കാല് തൊട്ട് തൊഴണം, എന്റെ ആഗ്രഹം അതാണ്, പറ്റില്ലെന്ന് പറയാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശം, തുറന്നടിച്ച് സ്വാസിക

തന്റെ കുടുംബത്തെ കുറിച്ചും താരം പറയുന്നുണ്ട്. ഭാര്യ ഹൗസ് വൈഫാണ്, മകൾ ഐശ്വര്യ ഡോക്ടറാണ്, കാരക്കോണം മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുകയാണ് ഇപ്പോൾ. മകൻ ലോകനാഥ് പ്ലസ് ടുവിന് പഠിക്കുന്നു. അവൻ നന്നായി പഠിച്ച് കൊണ്ടിരുന്നതാണ്. പക്ഷേ ഇപ്പോൾ ഫുൾ ടൈം മൊബൈലിൽ ആണ്. പ്ലസ് ടു എങ്കിലും മര്യാദയ്ക്ക് പാസ്സ് ആകണേ എന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ പിള്ളേരെ മൊബൈൽ വല്ലാതെ ബാധിച്ചിട്ടുണ്ട്. വീട്ടുകാർ വിചാരിച്ചാൽ കൺട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥയിലായെന്നും ബൈജു സന്തോഷ് തുറന്നു പറയുന്നു.

ഒരുപാട് സമ്പാദ്യങ്ങൾ ഒന്നുമില്ല, എന്നാൽ പിശുക്കനുമല്ല. പെർഫ്യൂം വാച്ച് ഇതിനെല്ലാം വേണ്ടി പൈസ ചെലവാക്കും. ഭക്ഷണപ്രിയനാണ്. പക്ഷെ ജങ്ക് ഫുഡ്, ബേക്കറി ഐറ്റംസ് ഒന്നും കഴിക്കാറില്ല. രസവട, തട്ടുദോശ, പപ്പടം കൂടെ ചിക്കൻ ഫ്രൈ കൂടി കിട്ടിയാൽ സന്തോഷം. ഒരു സിംഗിൾ ഓംലെറ്റും ആകാം. ഉച്ചയ്ക്ക് ചോറ്, രാവിലെ ഓട്‌സ്. സാധാരണ പത്ത് മണിക്കാണ് ഉണരുന്നത്. ഇനി മുതൽ അതിത്തിരി നേരത്തേയാക്കാൻ പ്ലാനുണ്ട്. ഒരു സിനിമ സംവിധാനം ചെയ്യാനൊന്നും എന്നെ കൊണ്ട് പറ്റില്ല. എനിക്കതിനുള്ള കഴിവൊന്നുമില്ല. നിർമ്മിച്ചെന്നു വന്നേക്കാം എന്നും അദ്ദേഹം പ്രതികരിക്കുന്നു.

Advertisement