എന്റെ കുടുംബം വളരുന്നു; പുതിയ സന്തോഷവാർത്ത പങ്കിട്ട് ലക്ഷ്മിപ്രിയയും കുടുംബവും; ആരാധകർക്കും ആകാംക്ഷ!

128

ബിഗ് ബോസ് സീസൺ ഫോർ മറ്റ് സീസണുകളേക്കാൾ ഏറെ പ്രശസ്തി നേടിയിരുന്നു. മത്സരാർത്ഥികൾ തന്നെയാണ് ഇതിന് കാരണം. കൂട്ടത്തിൽ ലക്ഷ്മി പ്രിയയും ഷോയുടെ ഈ പ്രശസ്തിക്ക് കാരണമായിരുന്നു.

പറയാനുള്ള കാര്യങ്ങളെല്ലം ലക്ഷ്മിപ്രിയ ആരുടെ മുഖത്ത് നോക്കിയും പറയുന്നതും പൊട്ടിത്തേറിക്കുന്നതുമെല്ലാം ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടക്കത്തിൽ ആദ്യം പുറത്തുപോകുന്ന ഒരാൾ ആയിരിക്കും ലക്ഷ്മിപ്രിയയെന്ന് കരുതിയിരുന്നെങ്കിലും നൂറ് ദിനം തികച്ച് നാലാം സ്ഥാനവുമായിട്ടാണ് ലക്ഷ്മിപ്രിയ തിരിച്ചെത്തിയത്.

Advertisements

താരത്തിന് ഇന്ന് ആരാധകർ ഏറെയാണ്. സിനിമയിലും സീരിയലിലും സജീവമാണ് സാന്നിധ്യമാണ് താരം. സോഷ്യൽമീഡിയയിലും സജീവമായ നടി തന്റെ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ പുതിയൊരു ചിത്രം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ. തന്റെ കുടുംബം കുറച്ചുകൂടി വളർന്നു. അനുജനും അനുജത്തിയും എന്നാണ് താരത്തിന്റെ പോസ്റ്റിൽ പറയുന്നത്.

ALSO READ- മകൾ ഡോക്ടറാണ്; മകൻ നന്നായി പഠിച്ചിരുന്നതാണ്, മൊബൈൽ എല്ലാം നശിപ്പിച്ചു; നിയന്ത്രിക്കാൻ കഴിയുന്നില്ല; മനസുതുറന്ന് ബൈജു

ഇന്ന് ഇത് പോസ്റ്റ് ചെയ്യാൻ മറ്റൊരു കാരണം കൂടെ ഉണ്ടെന്നും എന്നാൽ അത് സർപ്രൈസ് ആണെന്നും നിങ്ങൾ കുറച്ച് ദിവസം കൂടി കാത്തിരിക്കൂവെന്നും താരം പറയുന്നുണ്ട്. ലക്ഷ്മി പ്രിയ മത്സരിച്ച അതേ സീസണിൽ ബിഗ്ബോസിൽ ഷോയിൽ മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണന്റെയും ഭാവി വധു ആരതി പൊടിയുടെയും കൂടെ നിൽക്കുന്ന ചിത്രം പങ്കിട്ടാണ് ലക്ഷ്മിപ്രിയ ഇക്കാര്യം പറയുന്നത്.

ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരും എന്താണ് ആ സന്തോഷ വാർത്ത എന്നറിയാൻ. റോബിന്റെയും ആരതിയുടെയും കൂടെയുള്ള ചിത്രം പങ്ക് വെച്ചുകൊണ്ട് എന്താണ് ഇത്തരത്തിലൊരു അടിക്കുറിപ്പെന്നും എങ്ങനെ കുടുംബം വലുതാകുന്നു എന്നുമാണ് കമന്റുകളിലൂടെ ആരാധകർ ചോദിക്കുന്നത്.

ALSO READ- ആ സിനിമയ്ക്ക് വേണ്ടി തെലുങ്ക് പഠിച്ച് തൃശ്ശൂര്‍ ശൈലിയില്‍ പറഞ്ഞ് കൈയ്യടി നേടി, പക്ഷേ സിനിമയില്‍ അഭിനയിച്ചാല്‍ അച്ഛന്‍ മരിക്കുന്നുമെന്ന് വരെ പറഞ്ഞു, ഗായത്രി സുരേഷ് പറയുന്നു

ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയദേവനാണ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഒരു മകളുമുണ്ട് ഈ ദമ്പതികൾക്ക്. ഭർത്താവിന്റെ അച്ഛനാണ് തന്നെ സിനിമ മേഖലയിൽ പരിചയപ്പെടുത്തിയത് എന്നാണ് ലക്ഷ്മി പറഞ്ഞത്. നല്ലൊരു അഭിനേത്രി എന്നതിനൊപ്പം തന്നെ താരം നല്ലൊരു നർത്തകി കൂടെയാണ് താരം.

Advertisement