തെലുങ്കിലും തരംഗമായി മെഗാസ്റ്റാർ; പുതിയ ചിത്രം ഏജന്റിലെ മാസ് ലുക്കിൽ പ്രത്യക്ഷപ്പെട്ട് പ്രിയതാരം മമ്മൂട്ടി! ഏറ്റെടുത്ത് ആരാധകർ

338

മെഗാതാരം മമ്മൂട്ടി കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിക്കുന്നത് തുടരുകയാണ്. മലയാളത്തിന് പുറമെ താരം ഇതരഭാഷകളിലും സജീവമാവുകയാണ്. ഇപ്പോഴിതാ ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിൽ മാസ് ലുക്കിലെത്തിയിരിക്കുകയാണ് പ്രിയതാരം മമ്മൂട്ടി.

തെലുങ്ക് ചിത്രം ഏജന്റ് ആണ് മമ്മൂട്ടിയുടെ മലയാളത്തിന് പുറത്തുള്ള അടുത്ത റിലീസ്. അഖിൽ അക്കിനേനി പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ചിത്രമാണിത്. ‘ഏജന്റി’ലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ച് അണിയറപ്രവർത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രം പുറത്തെത്തിയതും സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. സ്‌പൈ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ‘ഏജന്റ്’.

Advertisements

മലയാളത്തിന് പുറമെ തെലുങ്ക് ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ഏജന്റ് സിനിമ യൂലിൻ പ്രൊഡക്ഷൻസാണ് വിതരണത്തിന് എത്തിക്കുക. ചിത്രം കേരളത്തിൽ ഏപ്രിൽ 28ന് റിലീസ് ചെയ്യുക. യാത്ര സിനിമയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കിൽ എത്തുന്ന ആദ്യ ചിത്രമാണിത്.

ALSO READ- എന്റെ കുടുംബം വളരുന്നു; പുതിയ സന്തോഷവാർത്ത പങ്കിട്ട് ലക്ഷ്മിപ്രിയയും കുടുംബവും; ആരാധകർക്കും ആകാംക്ഷ!

തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസിന് ആണ് ചിത്രം തയ്യാറെടുക്കുന്നത്.

സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം മിലിറ്ററി ഓഫീസർ മഹാദേവ് ആണ്. ഇതിന്റെ മലയാളം പോസ്റ്ററും വിതരണക്കാർ പുറത്തിറക്കിയിട്ടുണ്ട്. ചിത്രത്തിൻറെ രചനയും സംവിധാനവും സുരേന്ദർ റെഡ്ഡിയാണ്. നവാഗതയായ സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ഹിപ് ഹോപ്പ് തമിഴൻ സംഗീത സംവിധാനം. ക്യാമറ രാകുൽ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലാണ് ഷൂട്ടിങ് പൂർത്തിയാക്കിയിരിക്കുന്നത്.

Advertisement