ഞാനും അമൃതയും തമ്മിലുള്ള ഒരേയൊരു ബന്ധം മകൾ പാപ്പുവാണ്; മകളുടെ അച്ഛൻ ഞാനാണ്; ആ ബന്ധം ആർക്കും മാറ്റാനാകില്ല: ബാല

712

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബാല. മലയാളി അല്ലെങ്കിലും മലയാളികൽ ആവേശത്തോടെ സ്വീകരിച്ച താരം കൂടിയാണ് ബാല. ഡോക്ടർ എലിസബത്താണ് ബാലയുടെ ഭാര്യ. ബാലയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്.

ആദ്യ ഭാര്യ ആയിരുന്നു ഗായിക അമൃത സുരേഷും ആയുള്ള ബന്ധം വേർപെടുത്തിയ ശേഷമാണ് എലിസബത്തിന് ബാല വിവാഹം കഴിച്ചത്. അടുത്തിടെ രോഗബാധിതനായ ബാല കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ ആരോഗ്യം തിരികെ നേടിയെടുത്തിരുന്നു. കരൾ രോഗത്തെ തുടർന്ന് ഗുരുതരവാസ്ഥയിൽ യിരുന്ന ബാല ഒരു മാസക്കാലം ആശുപത്രിയിൽ ആയിരുന്നു.

Advertisements

അതേ സമയം ബാലയും ഭാര്യ എലിസബത്തും സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം താര ദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ജീവിതത്തിലേക്കുള്ള തന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ബാല പലതവണ സംസാരിച്ചിരുന്നു. മുൻഭാര്യ അമൃത സുരേഷും ബാലയുടെ സംസാരത്തിൽ കടന്നുവരാറുണ്ട്.

ALSO READ- എംജി ശ്രീകുമാർ ഇന്നൊരു മുത്തച്ഛൻ കൂടിയാണ്! യുഎസിൽ സെറ്റിലാകുമോ കോടീശ്വരനായ ഗായകൻ? സംശയങ്ങളുമായി ആരാധകർ

ഈയടുത്തായി അമൃത സുരേഷും ഗോപി സുന്ദറും തമ്മിലുള്ള വേർപിരിയൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ബാല അമൃതയുമായി തനിക്കുള്ള ഇന്നത്തെ ബന്ധത്തെ കുറിച്ച് സംസാരിച്ചത

‘എനിക്കും അമൃതയ്ക്കും ഉള്ളൊരു ബന്ധമെന്ന് പറയുന്നത് പാപ്പു മാത്രമെ ഉള്ളൂ. എന്റെ മകൾ. ഞാൻ ആണ് അച്ഛൻ. അത് ഈ ലോകത്ത് ആർക്കും മാറ്റാൻ പറ്റില്ല. എന്നെ അവളെ കാണിക്കുന്നുണ്ടോ ഇല്ലയോ എന്നല്ല, എന്റെ കണ്ണ് മൂടിക്കെട്ടി പാപ്പുവിനെ ജീവിതത്തിൽ കാണിച്ചില്ലെങ്കിലും അവൾ എന്റെ മകൾ തന്നെയാണ്. ദൈവത്തിന് പോലും ഒരു അച്ഛനെയും മകളെയും വേർപെടുത്താൻ അധികാരം ഇല്ല. ആ ഒരു പോയിന്റിൽ മാത്രമാണ് ഞാനും അമൃതയും തമ്മിൽ കണക്ഷൻ ഉള്ളത്. ബാക്കിയെല്ലാം അവരവരുടെ കാര്യങ്ങളാണ്. അന്നും ഇന്നും എന്നും നല്ലത് ചെയ്താൽ നല്ലത് നടക്കും. മോശം കാര്യങ്ങൾ ചെയ്താൽ തിരിച്ച് കിട്ടും’, എന്നാണ് ബാല പറയുന്നത്.

ALSO READ- ഗര്‍ഭിണി ആയിരുന്നപ്പോള്‍ പാന്റ്സിന്റെ ഇടയിലൂടെ കാണുന്ന നിന്റെ മുഴുത്ത തുടകളാണ് എന്റെ മനസ്സില്‍, അച്ഛനെ പോലെ കണ്ടിരുന്ന ആളാണ് ഇങ്ങനെ പറഞ്ഞത്, കരഞ്ഞുപോയി, മോശം അനുഭവം തുറന്നുപറഞ്ഞ് ലക്ഷ്മി പ്രിയ

തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതുമുതൽ വലിയ രീതിയിൽ വിമർശനം ഏറ്റുവാങ്ങിയിരുന്നു,

നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്ന ഗോപി സുന്ദറും വിവാഹ മോചിതയും ഒരമകളുടെ അമ്മയുമായ അമൃത സുരേഷും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞതാണ് വലിയ വിമർശനത്തിന് ഇരയാകാൻ കാരണം ആയത്. ഈ പ്രണയ ബന്ധം ഒരുവർഷം പിന്നിട്ടതിന് പിന്നാലെയാണ് ഇരുവരും പിരിയാൻ പോവുകയാണെന്ന വാർത്ത പ്രചരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ രണ്ടുപേരും പ്രതികരിച്ചിട്ടില്ല.

Advertisement