ബിഗ് ബി ചെയ്യേണ്ട ഉത്തരവാദിത്വം മമ്മൂക്കയ്ക്ക് ഉണ്ട്; അത് ചെയ്തില്ലെങ്കിൽ എനിക്കും ദേഷ്യം വരും; ഈ ജന്മത്തിൽ തന്നെ ചെയ്യണം: നടൻ ബാല

150

മലയാള സിനിമ ചരിത്രത്തിൽ തന്നെ ഒരു നവ്യാനുഭവമായി ബിഗ് ബി മാറുകയായിരുന്നു. ബിഗ് ബി എന്ന പരീക്ഷണ ചിത്രത്തിന്റെ സൂപ്പർ വിജയത്തിന് ശേഷം മലയാളത്തിലേക്ക് പരീക്ഷണ ചിത്രങ്ങളുടെ സാന്നിധ്യം വർധിച്ചു. പരീക്ഷണ ചിത്രങ്ങൾക്കു ഒരു തുടക്കം കുറിക്കുകയായിരുന്നു ബിഗ് ബി.

ബിലാൽ ഒരു കൾട്ട് കഥാപാത്രമായി മാറി. ഏപ്രിൽ 13 2007 റിലീസ് ആയ ഹിറ്റ് ചിത്രമായിരുന്നു ബിഗ്ബി. 100 ദിവസങ്ങളിൽ കൂടുതൽ ചിത്രം തിയേറ്ററിൽ കളിച്ചു. ചിത്രത്തിന്റെ പ്രേമേയവും ചിത്രീകരിച്ച രീതിയും വേറിട്ടതായിരുന്നു. പ്രേക്ഷകരെ അമ്പരിപ്പിച്ച ഒരു വ്യത്യസ്ഥത ചിത്രത്തിന് ഉണ്ടായിരുന്നു.

Advertisements

സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി എത്തിയ ഈ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഇതിനിടെ ചിത്രത്തിന്റെ സംവിധായകൻ അമൽ നീരദ് ബിഗ് ബി-2 വരുന്നെന്ന് പ്രഖ്യാപിച്ചത്. ബിലാൽ എന്ന പേരിൽ ചിത്രമെത്തുമെത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ആരാധകർരുടെ കാത്തിരിപ്പ് നീണ്ടിട്ടും സിനിമയുടെ പ്രഖ്യാപനം ഉണ്ടായില്ല.

ALSO READ- ‘ഞാൻ ഇത്രയും പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം; മൂന്ന് അവാർഡ് തന്നില്ലേ’; രഞ്ജിത്തിനോടാണ് എന്റെ കടപ്പാടെന്ന് സംവിധായകൻ വിനയൻ

2007ൽ റിലീസായ ബിഗ് ബി ചിത്രത്തിൽ നടൻ ബാലയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ബിലാലിനെ കുറിച്ച് ബാല പറഞ്ഞ ചിലകാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ചികിത്സിൽ നിന്നും തിരിച്ചെത്തിയ ശേഷം ബാലയുമായി മമ്മൂട്ടി സംസാരിച്ചിരുന്നു. ബാല തന്നെയാണ് അക്കാര്യം വെളിപ്പെടുത്തിയത്.

പങ്കുവച്ചതും. അന്ന് ബിഗ് ബി ടുവിനെ കുറിച്ചും തങ്ങൾ സംസാരിച്ചുവെന്ന് ബാല പറഞ്ഞിരുന്നു. ഇക്കാര്യത്തെ കുറിച്ചാണ് ബാല പ്രതികരിച്ചിരിക്കുന്നത്. തനിക്ക് ഈ ജന്മത്തിൽ ബിഗ് ബി ടു ചെയ്യണം എന്ന് പറഞ്ഞു. ചെയ്യാമെന്നാണ് മമ്മൂക്കയും പറഞ്ഞത്. എന്നത്തേക്ക് ആകുമെന്നൊന്നും അറിയില്ലെന്നാണ് ബാല പറയുന്നത്.

ALSO READ-രണ്ട് തവണയും ഇരട്ട കുട്ടികൾ ഉണ്ടായതിന് കാരണം അന്വേഷിച്ച് ആരാധകൻ; മറുപടി പറഞ്ഞ് സെലീന ജെയ്റ്റ്‌ലി; എല്ലാവരും കേൾക്കാൻ ആഗ്രഹിക്കുന്ന ഉത്തരം ആണ് ഇതെന്നും താരം

ഒരു നടനെക്കാൾ ഉപരി ഒരു പ്രേക്ഷകൻ എന്ന നിലയിൽ മമ്മൂക്കയ്ക്ക് ബിഗ് ബി ചെയ്യേണ്ട ഉത്തരവാദിത്വം ഉണ്ട്. അത് ചെയ്തില്ലെങ്കിൽ തനിക്കും ദേഷ്യം വരും. നൂറ് ശതമാനം. എത്രയോ ജനങ്ങളാണ് ബിലാലിനായി കാത്തിരിക്കുന്നത്. ഉറപ്പായും ആ ചിത്രം ചെയ്യണം. ആ ഒരു കടമ മമ്മൂക്കയ്ക്ക് ഉണ്ടെന്നാണ് ബാല പറയുന്നത്.

നേരത്തെ ബിഗ് ബി 2മായി ബന്ധപ്പെട്ട് അമൽ നീരദ് പങ്കുവച്ചൊരു പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ടൈറ്റിൽ ഗ്രാഫിക്സാണ് സംവിധായകൻ പുറത്തുവിട്ടത്. ഇതിൽ ‘ബിലാൽ, ആൻ അമൽ നീരദ് ഫിലിം’ എന്ന് രേഖപ്പെടുത്തിയിരുന്നു.

Advertisement