വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് ബാലയെ; വെളിപ്പെടുത്തലുമായി റബേക്ക, പ്രണയം അറിഞ്ഞപ്പോള്‍ ബാലയ്ക്കും സന്തോഷം

58

മലയാളം ടെലിവിഷന്‍ ഷോകലിലെ മികച്ച റേറ്റിങ് ഉള്ള ചാറ്റ് ഷോയാണ് മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന്. ഗായികയും നടിയുമായ റിമി ടോമിയാണ് ഷോയുടെ അവതാരക.

Advertisements

കുടുംബപ്രേക്ഷകര്‍ ഏറെ ആരാധകരായുള്ള സീരിയല്‍ നടിമാരായ റബേക്കയും പ്രതീക്ഷയും ഒന്നും ഒന്നും മൂന്നില്‍ അഥിതികളായി എത്തിയപ്പോള്‍ ആണ് റിമിയുടെ രസകരമായ ചോദ്യത്തിന് മുന്നില്‍ റബേക്ക പ്രതീക്ഷയെ കുടുക്കിയത്.

ഭാവി വരനെയും വിവാഹ സങ്കല്‍പ്പങ്ങളെയും കുറിച്ച് ചോദിച്ചപ്പോള്‍ ആണ് പ്രതീക്ഷ നടന്‍ ബാലയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും അതുപോലെ ഒരാളെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് എന്നും വ്യക്തമാക്കിയത്.

പ്രതീക്ഷക്ക് ബാലയെ വിവാഹം കഴിക്കാന്‍ സാധിച്ചാല്‍ അവള്‍ അത്രയും സന്തോഷവധി ആയിരിക്കും എന്നും റബേക്ക പറഞ്ഞു, ഞാന്‍ ഇത് പറയുമ്പോള്‍ അവളുടെ സന്തോഷം കണ്ടോ എന്നും, ഇത് കേട്ട റിമി അതിശയത്തോടെ എന്റെ ദൈവമേ എന്ന് വിളിക്കുകയും ചെയ്തു.

പ്രതീക്ഷയുടെ വാക്കുകള്‍ ഇങ്ങനെ, ”പണ്ടു മുതലേ ബാലയുടെ ആരാധികയാണ്. പത്തനംത്തിട്ടയാണ് എന്റെ സ്ഥലം, പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അവിടെ ഒരു ഉദ്ഘാടനത്തിന് അദ്ദേഹം വന്നിരുന്നു. ഞാന്‍ ഇത് അറിഞ്ഞില്ല. അപ്രതീക്ഷതമായി എന്റെ ഇഷ്ടതാരം അവിടെ നില്‍ക്കുന്നുതാണ് കാണുന്നത്”- പ്രതീക്ഷ പറഞ്ഞു.

അന്ന് ഒരുപാട് പണിപ്പെട്ട് പ്രതീക്ഷ ബാലയുടെ ഓട്ടോഗ്രാഫ് സ്വന്തമാക്കി. ഇതെല്ലാം വെളിപ്പെടുത്തുമ്പോള്‍ പ്രതീക്ഷയുടെ കണ്ണുകളിലെ തിളക്കം കണ്ടോ എന്നായിരുന്നു റബേക്കയുടെ പ്രതികരണം. ഐഡിയ സ്റ്റാര്‍ സിംഗര്‍ വഴി ഗായിക ആയി എത്തിയ അമൃത സുരേഷിനെയാണ് ബാല വിവാഹം ചെയ്തത്. ്ര

പണയ വിവാഹം ആയിരുന്നു എങ്കില്‍ കൂടിയും ഇരുവരെയും ഒതുപോകാന്‍ കഴിയാതെ പിരിയുകയായിരുന്നു. ഇരുവര്‍ക്കും അവന്തിക എന്ന പേരില്‍ ഒരു മകളും ഉണ്ട്.

Advertisement