വര്‍ഷങ്ങളായി മലയാള സിനിമാ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടന്‍ ബാല. തമിഴ് നാട് സ്വദേശി ആണെങ്കിലും മലയാള സിനിമകളില്‍ നിരന്തരം അഭിനയിച്ച് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരം കൂടിയാണ് ബാല.

മലയാളം, തമിഴ് ഭാഷകളില്‍ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഈ ബന്ധം പക്ഷേ വേര്‍പിരിഞ്ഞിരുന്നു. തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ഉദയനെ ആണ് ബാല രാണ്ടാമത് വിവാഹം കഴിച്ചത്.
Also Read:ലിംവിംഗ് ടുഗേദറിനോട് എനിക്ക് ഒട്ടും താത്പര്യമില്ല ; തുറന്ന് പറഞ്ഞു സ്വാസിക
തൃശ്ശൂര്‍ കുന്ദംകുളം സ്വദേശിനിയാണ് എലിസബത്ത്. എന്നാല്‍ ഈ ബന്ധവും അവസാനിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് അടുത്തിടെയായി മാധ്യമങ്ങളില്‍ നിറയുന്നത്. തനിക്കൊപ്പം എലിസബത്തില്ലെന്നും എല്ലാം തന്റെ വിധിയാണെന്നും ബാല ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു.

ഇപ്പോഴിതാ എലിസബത്ത് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. സാധ്യമായതെല്ലാം ചെയ്തുകൊടുത്തിട്ടും ഒടുവില്‍ താന്‍ വട്ടപ്പൂജ്യമായി എന്നാണ് എലിസബത്ത് ഫേസ്ബുക്കില്‍ കുറിച്ചത്. തനിക്ക് ജീവിതത്തില്‍ തെറ്റുപറ്റിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു എലിസബത്തിന്റെ പോസ്റ്റ്.
നമ്മുടെ ജീവിതത്തില്‍ സാധ്യമായതെല്ലാം ചെയ്തുകൊടുത്തിട്ടുള്ള ഒരാളുണ്ടാവും. എന്നിട്ടും അവര്‍ നമ്മെ , നമ്മള്‍ വെറും വട്ടപ്പൂജ്യമാണെന്ന് തോന്നിപ്പിക്കുമെന്നാണ് എലിസബത്ത് കുറിച്ചത്. എലിസബത്തിന്റെ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്.









