Home Entertainment Celebrities

അതില്‍ എനിക്ക് കുറ്റബോധം ഉണ്ട്, അച്ഛന്‍ അതെല്ലാം കണ്ടാണ് മരിച്ചത്, ഇപ്പോള്‍ രാജാവിനെപ്പോലെയാണ് ഞാന്‍ ജീവിക്കുന്നത്; ബാല

132

തന്റെ വ്യക്തിജീവിതത്തിലെ സംഭവങ്ങൾ ഒരു മടിയും കൂടാതെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുള്ള നടനാണ് ബാല. പലപ്പോഴും തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളൊക്കെ ബാല പങ്കുവെച്ചിരുന്നു. കളഭം എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ തുടക്കം കുറിച്ചത്. എന്നാൽ ബാലയുടെ അച്ഛനും ഏട്ടനും എല്ലാം പ്രവർത്തിച്ചത് തമിഴ് സിനിമയിലാണ്.

Advertisements

മലയാളത്തിൽ വരണം എന്നത് ബാലയുടെ ആഗ്രഹമായിരുന്നു. ഇതിനെ വീട്ടുകാർ എതിർത്തപ്പോൾ നല്ല സിനിമകൾ ചെയ്ത് അവർക്കുള്ള മറുപടി ബാല കൊടുത്തു. ഇപ്പോൾ ഫ്‌ലവേഴ്‌സ് ഒരുകോടി എന്ന ഷോയിൽ എത്തിയപ്പോഴും തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ബാല തുറന്നു പറഞ്ഞു. ഇതിൽ വെച്ച് അച്ഛൻ തന്ന ഒരു ഉപദേശം താൻ കേൾക്കാതിരുന്നതിനെക്കുറിച്ചും, അതിൽ ഇപ്പോഴും തനിക്ക് കുറ്റബോധം ഉള്ളതിനെക്കുറിച്ചും ബാല പറയുന്നു.

ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റാണ് അത്. ഇപ്പോൾ ആ കുറ്റബോധം മനസ്സിൽ ഉണ്ട്. എന്നാൽ ആ പ്രായത്തിൽ ആര് എന്ത് പറഞ്ഞാലും കേൾക്കാൻ തോന്നില്ല. കാതിനുള്ളിൽ കയറി ഇരുന്ന് ഉപദേശിച്ചാലും നമ്മളാണ് ശരി എന്ന് കരുതും. എടുത്തുചാടി തീരുമാനം എടുത്തതിന്റെ ഫലം ഞാൻ അനുഭവിച്ചു. അതെല്ലാം കണ്ടാണ് അച്ഛൻ മരിച്ചത്. ഇപ്പോൾ മൂന്നു വർഷമായി അച്ഛൻ പോയിട്ട് നടൻ പറഞ്ഞു.

അതേസമയം ജീവിതത്തിൽ ഒരുപാട് പരാജയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും രാജാവിനെപ്പോലെയാണ് താൻ ജീവിക്കുന്നതെന്ന് ബാല പറഞ്ഞു.

Advertisement