Home Entertainment Celebrities

ബാലയുടെ വിവാഹചിത്രങ്ങൾ വൈറലായതിന് പിന്നാലെ ശ്രദ്ധ നേടി അമൃതയുടെ ബ്രൈഡൽ ഫോട്ടോഷൂട്ടും താരാട്ടു പാട്ടും

259

ഐഡിയ സ്റ്റാർ സിംഗർ എന്ന ഏഷ്യാനെറ്റിലെ പ്രമുഖ റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് മലയാള സിനിമയിലെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ താരമാണ് അമൃത സുരേഷ്.

ഐഡിയ സ്റ്റാർ സിംഗറിൽ സെലിബ്രിറ്റി ജഡ്ജ് ആയി എത്തിയ നടൻ ബാലയും ആയുള്ള പരിചയം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയെങ്കിലും ആ വിവാഹ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. പാപ്പു എന്ന അവന്തികയാണ് ഇവരുടെ മകൾ. വിവാഹമോചിതയായതിനുശേഷം സമൂഹമാധ്യമങ്ങളിലും സംഗീത രംഗത്തും ഏറെ സജീവമാണ് അമൃത.

Advertisements

ALSO READ

കുഞ്ഞാവയെ വീട്ടിലേക്ക് വരവേറ്റ് ചേച്ചിപെണ്ണ്, ഇളയ മകളെ പദ്മ സ്വീകരിക്കുന്നതിന്റെ മനോഹര വീഡിയോയുമായി അശ്വതി ശ്രീകാന്ത്

ഇതിനുപുറമേ വ്‌ലോഗിങ്ങിലും ഫാഷൻ രംഗത്തും അമൃത സജീവമാണ്. സഹോദരി അഭിരാമി സുരേഷും അമൃതയും ചേർന്ന് രൂപീകരിച്ച അമൃതംഗമയ എന്ന ബാൻഡ് ഇപ്പേൾ പ്രശസ്തമാണ്. വ്‌ലോഗിങ്ങിലും അമൃതയ്ക്ക് കൂട്ടായി സഹോദരി ഒപ്പം തന്നെയുണ്ട്.

ബിഗ് ബോസിന്റെ രണ്ടാം സീസണിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ അമൃതയും അഭിരാമിയും മത്സരാർത്ഥികൾ ആയി എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായിട്ടുള്ള ഇവർ വീട്ടിലെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് അമൃതയുടെ താരാട്ട് പാട്ടാണ്.

ഇരയിമ്മൻ തമ്പിയുടെ ”ഓമനത്തിങ്കൾ കിടാവോ” എന്ന താരാട്ട് പാട്ടാണ് എല്ലാ കുഞ്ഞുങ്ങൾക്കും വേണ്ടി അമൃത പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അമൃത പങ്കുവെച്ച് വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. പാട്ടിനോടൊപ്പം തന്നെ അമൃതയുടെ ഏറ്റവും പുതിയ ലുക്കും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ALSO READ

കുഞ്ഞാവയെ വീട്ടിലേക്ക് വരവേറ്റ് ചേച്ചിപെണ്ണ്, ഇളയ മകളെ പദ്മ സ്വീകരിക്കുന്നതിന്റെ മനോഹര വീഡിയോയുമായി അശ്വതി ശ്രീകാന്ത്

അമൃതയ്ക്ക് പിന്തുണ അറിയിച്ച് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് രംഗത്തെത്തിയിരുന്നു. കുഞ്ഞിനെ മടിയിൽ കിടത്തി ഈ പാട്ട് കേട്ടു എന്നും ഹൃദ്യമായ ഒരു അനുഭവമായിരുന്നു അതെന്നും അശ്വതി കുറിച്ചു. നിരവധിപേരാണ് അമൃതയുടെ പാട്ട് ഇഷ്ടപ്പെട്ട് ആശംസകൾ അറിയിച്ചിരുന്നു.

Advertisement