ബാലുവും നീലുവും പിള്ളേരു വീണ്ടും എത്തുന്നു ; ബീച്ചിൽ നിന്നുള്ള ചിത്രം ശ്രദ്ധ നേടുന്നു

69

ഉപ്പും മുളകും വീണ്ടും വരികയാണെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുകയാണ്. താരങ്ങളെല്ലാം ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയതോടെ ആരാധകരും ആകാംഷയിലാണ് ഇപ്പോൾ.

Advertisement

ALSO READ

ജന്മദിനത്തിൽ ആ സന്തോഷ വാർത്ത പങ്ക് വെച്ച് അഹാന കൃഷ്ണകുമാർ

ചിത്രീകരണത്തിനിടയിലെ വീഡിയോയും ചിത്രങ്ങളുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. നാളുകൾക്ക് ശേഷമാണ് പ്രിയതാരങ്ങളെയെല്ലാം ഒന്നിച്ച് കാണുന്നത്. ആ സന്തോഷമായിരുന്നു ആരാധകരും പങ്കുവെച്ചത്. അമ്മയുടെ വിയോഗ ശേഷമായി നാളുകൾക്കിപ്പുറം ജൂഹി റുസ്തഗിയും വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ്. കേശുവിനും ശിവയ്ക്കുമൊപ്പമായാണ് ലച്ചുവും എത്തിയത്. ബീച്ചിൽ നിന്നുള്ള ചിത്രമായിരുന്നു ആദ്യം പുറത്തുവന്നത്.

മക്കളെ കണ്ടതിന് പിന്നാലെയായാണ് പരിപാടിയെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരെത്തിയത്. പാറമട വീട്ടിലെ മറ്റ് കുടുംബാംഗങ്ങൾ എവിടെയെന്നും എല്ലാവരും ചോദിച്ചിരുന്നു. പാറുക്കുട്ടിയും മുടിയനും നീലുവും ബാലുവും ഇല്ലെന്നായിരുന്നു ആരാധകരുടെ ചോദ്യം. സീ കേരളം ചാനലിലായിരിക്കും ഉപ്പും മുളകും താരങ്ങളുടെ പരിപാടി സംപ്രേഷണം ചെയ്യുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓണത്തിന് മുന്നോടിയായി എരിവും പുളിയുമായി ഉപ്പും മുളകും താരങ്ങളെത്തിയിരുന്നു. ആ പരിപാടിയുടെ ബാക്കി ഭാഗമായാണോ നിലവിലെ ചിത്രീകരണമെന്നുള്ള ചോദ്യങ്ങളുമുണ്ട്. ക്ഷണനേരം കൊണ്ടാണ് പുതിയ വിശേഷം വൈറലായി മാറിയത്. ഞങ്ങളെല്ലാം കാത്തിരിക്കുകയാണെന്നും വേഗം വരണമെന്നുമാണ് ആരാധകർ പറഞ്ഞത്.

ബീച്ചിലെ ചിത്രീകരണത്തിന്റെ വീഡിയോയും ഫാൻസ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഫ്രോക്കണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലുള്ള നീലുവിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. പാന്റും ഷർട്ടുമണിഞ്ഞ് എക്സിക്യുട്ടീവ് ലുക്കിലാണ് ബാലുവുള്ളത്. ഈ മദാമ്മയെ ആരാണ് പിടിച്ച് കൊണ്ടുവന്നതെന്നായിരുന്നു മുടിയന്റെ ചോദ്യം. ബാലുവും നീലുവും നിൽക്കുന്നതിന് താഴെയായി കേശുവും ശിവയും ലച്ചുവും ഇവരെ നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. ശബ്ദം കേൾക്കുന്നുണ്ടെങ്കിലും മുടിയനെ വീഡിയോയിൽ കാണിക്കുന്നില്ല.

ALSO READ

മാധ്യമങ്ങളോ പാപ്പരാസികളോ ഒന്നും അറിഞ്ഞില്ല ; ഒരു കുഞ്ഞിന് ജന്മം നൽകിയത് അറിയിച്ച് നടി ശ്രിയ ശരൺ

ഉപ്പും മുളകും 2 നെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാണ് പരമ്പരയുടെ എത്തുന്നത് എന്നാണ് എല്ലാവരുടേയും സംശ്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് ഞങ്ങളെല്ലാം. പരമ്പരയിൽ വിളിക്കുന്നത് പോലെ തന്നെയായാണ് എല്ലാവരേയും വിളിക്കുന്നത്. കാര്യങ്ങളെല്ലാം എല്ലാവരോടും പറയാറുണ്ട്. താരങ്ങൾ മാത്രമല്ല കുടുംബാംഗങ്ങൾ തമ്മിലും ആ ഒരു അടുപ്പമുണ്ടെന്ന് പലപ്പോഴും അവർ പറഞ്ഞിട്ടുണ്ട്.

 

Advertisement