എന്റെ ആദ്യത്തെ മകന്‍, മാതൃത്വത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലായത് സൈഗുമോനിലൂടെ, പുതിയ സന്തോഷം പങ്കുവെച്ച് മഷൂറ ബഷീര്‍

402

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

Advertisements

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

Also Read: 18 വയസ്സല്ലേ ആയിട്ടുള്ളൂ, അപ്പോഴേക്കും വിവാഹമായോ, നടി റെനിയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍, ആശംസകള്‍ കൊണ്ട് മൂടി സുഹൃത്തുക്കള്‍

ഈയടുത്ത് മഷൂറയ്ക്ക് ആണ്‍കുഞ്ഞും ജനിച്ചിരുന്നു. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും താരങ്ങള്‍ യൂട്യൂബിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സൈഗുവാവയുടെ പിറന്നാള്‍ ആഘോഷിമാക്കുന്ന ബഷീര്‍ ഫാമിലിയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

സൈഗുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മഷൂറ. തനിക്ക് മാതൃത്വത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം സൈഗുവിലൂടെയാണ് മനസ്സിലായതെന്നും അമ്മയാവുന്നതിന് മുമ്പേ തന്നെ താന്‍ സൈഗുവിലൂടെ അക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയെന്നും മഷൂറ പറയുന്നു.

Also Read: മൂന്നുകോടി മുടക്കി പണിത വീടില്‍ അനുജോസഫിനെ പറ്റിച്ച് റോക്കി, താരത്തിന്റെ കൂടെ കൂടിയത് ഉടായിപ്പിന്റെ ഉസ്താദ്, സോഷ്യല്‍മീഡിയയിലെ കമന്റുകളിലെ സത്യാവസ്ഥ ഇങ്ങനെ

തന്റെ ആദ്യത്തെ മകന്‍ സൈഗുവാണെന്നും മഷൂറ പറയുന്നു. സൈഗുവിന്റെ ആറാം പിറന്നാളാണ് ഇപ്പോള്‍ ബഷീറും കുടുംബവും ആഘോഷമാക്കിയിരിക്കുന്നത്. ബഷീറും സുഹാനയും ഉള്‍പ്പെടെ നിരവധി പേരാണ് സൈഗുവിന് ആശംസകള്‍ നേര്‍ന്നത്.

Advertisement