അമിത് ഷാ പറഞ്ഞത് 2021ല്‍ ബിജെപി കേരളം ഭരിക്കുമെന്നാണ്, നടക്കില്ലെന്ന് അപ്പോഴേ പറഞ്ഞതാണ്, മലയാളികളുടെ പള്‍സ് എനിക്കറിയാം, തുറന്നുപറഞ്ഞ് ദേവന്‍

108

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ഏറെ സൂപരിചിതനും പ്രിയങ്കരനും ആയ നടനാണ് ദേവന്‍. നായകനായും വില്ലനായും സഹനടനായും എല്ലാം മലയാളത്തിന് പുറമേ തമിഴ് അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം ദേവന്‍ നിറഞ്ഞു നിന്നിരുന്നു.

Advertisements

സുന്ദരന്‍ ആയ വില്ലന്‍ എന്ന വിശേഷണത്തിന് ആര്‍ഹനായ നടന്‍ കൂടിയായിരുന്നു ദേവന്‍.ഒരു കാലത്ത് ദേവനെ ആരാധിക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നില്ല. അഭിനയ മികവും സൗന്ദര്യവും കൊണ്ട് ആയിരുന്നു ദേവന്‍ പെണ്‍മണികളുടെ ഹൃദയം കവര്‍ന്നത്.

Also Read: 18 വയസ്സല്ലേ ആയിട്ടുള്ളൂ, അപ്പോഴേക്കും വിവാഹമായോ, നടി റെനിയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍, ആശംസകള്‍ കൊണ്ട് മൂടി സുഹൃത്തുക്കള്‍

സിനിമയില്‍ മാത്രമല്ല, ഇന്ന് രാഷ്ട്രീയത്തിലും സജീവമാണ് ദേവന്‍. ബിജെപി സഹയാത്രികനായ ദേവന്‍ ഇപ്പോഴിതാ മുമ്പ് അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് സംസാരിക്കുകയാണ്. 2021ല്‍ കേരളം ബിജെപി ഭരിക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞിരുന്നതെന്നും എന്നാല്‍ അപ്പോഴേ അത് നടക്കില്ലെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും ദേവന്‍ പറയുന്നു.

2016ലായിരുന്നു അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ഒരു സിനിമാക്കാരനായിട്ടല്ല, മറിച്ച് രാഷ്ട്രീയപ്രവര്‍ത്തകനായിട്ടായിരുന്നു അദ്ദേഹത്തെ കാണാന്‍ പോയതെന്നും 2021ലും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: കട്ട് പറഞ്ഞിട്ടും നിര്‍ത്താതെ കരഞ്ഞ് ലാലേട്ടന്‍, ശരിക്കും സംഭവിച്ചത് ഇതായിരുന്നു, എന്നാല്‍ പ്രചരിച്ചത് മറ്റൊരു രീതിയില്‍, വെളിപാടിന്റെ പുസ്തകത്തിലെ വൈറല്‍ രംഗത്തെ കുറിച്ച് ബെന്നി പി നായരമ്പലം പറയുന്നു

2016ല്‍ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് 2021ല്‍ കേരളം ബിജെപി ഭരിക്കുമെന്നായിരുന്നു. എന്നാല്‍ അപ്പോഴേ അത് നടക്കില്ലെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും ഇക്കാര്യം പറയുമ്പോള്‍ വിഷമമുണ്ടെങ്കിലും യാഥാര്‍ത്ഥ്യം അത് തന്നെയാണെന്നും മലയാളികളുടെ പള്‍സ് തനിക്ക് അറിയാമെന്നും കാരണം താന്‍ 17 വര്‍ഷം രാഷ്ട്രീയത്തിലുണ്ടായിരുന്നുവെന്നും പറഞ്ഞതായി ദേവന്‍ പറയുന്നു.

Advertisement